Tuesday, June 15, 2021

കൊടകര കുഴല്‍പണക്കേസ് ഏറ്റെടുക്കില്ല; വിദേശ ബന്ധമില്ലെന്ന് റിപ്പോർട്ട് നൽകാൻ ഇഡി;ലോക്കല്‍ പൊലീസില്‍ നിന്നു വിവരങ്ങള്‍ തേടി

Must Read

കൊച്ചി∙ കൊടകര കുഴല്‍പണക്കേസില്‍ വിദേശ ബന്ധം ഉണ്ടോ? ലോക്കല്‍ പൊലീസില്‍ നിന്നു വിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). എന്നാൽ ഈ കേസ് ഏറ്റെടുക്കാൻ തയ്യാറല്ലെന്നും വിദേശബന്ധം ഇല്ലെന്ന റിപ്പോർട്ട് നൽകാനാണ് ഇ.ഡിയുടെ നീക്കം.

പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആര്‍ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. ബിജെപി നേതാക്കള്‍ കൂടി ഉള്‍പ്പെട്ട കേസില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ എത്തിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി ഇഡിയുടെ നിലപാടു തേടിയിരുന്നു.

ഇതിനു കൂടുതല്‍ സമയം അനുവദിക്കണം എന്ന് കോടതിയില്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഇഡി എഫ്‌ഐആര്‍ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. നിലപാട് ആറിയിക്കാന്‍ ഒരാഴ്ച സമയം അനുവദിക്കണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.
കുഴല്‍പണക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതിയില്‍ പരിഗണനയ്‌ക്കെത്തിയത്. സാമ്പത്തിക കുറ്റകൃത്യം ഉള്‍പ്പെട്ട കേസായിട്ടും പരാതി നല്‍കിയിട്ട് ഇഡി നടപടി എടുക്കുന്നില്ല എന്നു ചൂണ്ടിക്കാണിച്ചാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് മേരി ജോസഫാണ് ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ ഇഡിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനായി കൊണ്ടു വന്ന കള്ളപ്പണം തൃശൂര്‍ കൊടകരയില്‍ ദേശീയ പാതയില്‍ വച്ച് അപകടമുണ്ടാക്കി തട്ടിയെടുക്കാന്‍ ഒരു സംഘം ആളുകള്‍ ശ്രമിച്ചു എന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. സംഭവത്തില്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ ഉള്‍പ്പടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

Leave a Reply

Latest News

മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങി

മൂവാറ്റുപുഴ: ശക്തമായ മഴയിൽ മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങിപുഴ കരകവിഞ്ഞ് പുഴയോര നടപ്പാത മുങ്ങി . മൂവാറ്റുപുഴ...

More News