Wednesday, June 16, 2021

കൊടകര കുഴൽപ്പണ കവർച്ചാ കേസ്; പണമിടപാടിൽ ബിജെപി നേതാക്കളുടെ പങ്ക് കണ്ടെത്താൻ
തൃശൂർ ജില്ല ഓഫീസ് സെക്രട്ടറി തിരൂർ സതീഷിനെ ഇന്ന് ചോദ്യം ചെയ്യും

Must Read

തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പണമിടപാടിൽ ബിജെപി നേതാക്കളുടെ പങ്ക് കണ്ടെത്താൻ
തൃശൂർ ജില്ല ഓഫീസ് സെക്രട്ടറി തിരൂർ സതീഷിനെ ഇന്ന് ചോദ്യം ചെയ്യും.

രാവിലെ 10 മണിക്ക് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാൻ നിർദേശം. പണവുമായെത്തിയ ധർമ്മരാജൻ ഉൾപ്പെടെയുള്ള സംഘത്തിന് തൃശൂരിൽ ഹോട്ടൽ മുറി എടുത്ത് നൽകിയത് സതീഷാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.

കോഴിക്കോട് നിന്നും മൂന്നരക്കോടി കുഴൽപ്പണവുമായി വന്ന ധർമ്മരാജനും സംഘത്തിനും തൃശൂർ നാഷണൽ ഹോട്ടലിൽ താമസമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വമാണെന്നാണ് ഹോട്ടൽ ജീവനക്കാരൻ വ്യക്തമാക്കിയിരുന്നു. വൈകിട്ട് ഏഴ് മണിക്ക് ശേഷമായിരുന്നു മുറിയെടുത്തതെന്നും 12 മണിയോടെ രണ്ട് വാഹനങ്ങളിലായെത്തിയ സംഘം 215, 216 നമ്പർ മുറികളിൽ താമസിച്ചെന്നും ഹോട്ടൽ ജീവനക്കാരൻ പറയുന്നു.

പുലർച്ചയോടെ ആലപ്പുഴയ്ക്ക് പുറപ്പെട്ട സംഘത്തെ കൊടകരയിൽ തടഞ്ഞു നിർത്തി കൊള്ളയടിക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാരന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഹോട്ടൽ രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്

Leave a Reply

Latest News

ഓൺലൈൻ വാർത്താ പ്രസിദ്ധീകരണ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്ന പുതിയ കേന്ദ്ര നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം, സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കത്തിന് പ്ലാറ്റ്ഫോമിനെതിരെ കേസെടുക്കുന്ന ആദ്യ സംഭവം ഉത്തർപ്രദേശിൽ

ന്യൂ​ഡ​ൽ​ഹി: ഓ​ൺ​ലൈ​ൻ വാ​ർ​ത്താ പ്ര​സി​ദ്ധീ​ക​ര​ണ പ്ലാ​റ്റ്‌​ഫോ​മു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന പു​തി​യ കേ​ന്ദ്ര നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ഉ​ള്ള​ട​ക്ക​ത്തി​ന് പ്ലാ​റ്റ്ഫോ​മി​നെ​തി​രെ കേ​സെ​ടു​ക്കു​ന്ന ആ​ദ്യ സം​ഭ​വം ഉത്തർപ്രദേശിൽ. മു​സ്‌​ലിം വ​യോ​ധി​ക​ൻ...

More News