Tuesday, June 15, 2021

കൊടകര കുഴല്‍പ്പണതട്ടിപ്പ് കേസ്; സുരേഷ് ഗോപിയുടെ മൊഴി എടുക്കും; കമ്മിറ്റി ഓഫിസില്‍ ധര്‍മ്മരാജനും സംഘവും എത്തിയെന്ന് കണ്ടെത്തല്‍

Must Read

കൊടകര കുഴല്‍പ്പണതട്ടിപ്പ് കേസിൽ അന്വേഷണം കെ സുരേന്ദ്രന് പിന്നാലെ സുരേഷ് ഗോപിയിലേക്കും.
സുരേഷ്ഗോപിയുടെ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. തിരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണിത്. സുരേഷ്ഗോപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ ധര്‍മ്മരാജനും സംഘവും എത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

അതേ സമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് ദിപിന് നോട്ടീസ് നൽകി. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിന്റെ ഫോണില്‍ നിന്നും നിരവധി തവണ കേസിലെ പരാതിക്കാരനായ ധര്‍മരാജനെ ഉള്‍പ്പെടെ വിളിച്ചതായി പോലീസിന് വിവരം ലഭിച്ചിച്ചുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ഏകദേശം 20 തവണയോളം ഫോണ്‍ വിളിച്ചിട്ടുണ്ടെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് പോലീസ് പറയുന്നത്. സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം. ഇവിടെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്.

Leave a Reply

Latest News

പാകിസ്‌താന്‍ ചാരനെന്നാരോപിച്ച്‌ മുസ്ലിം വയോധികനു മര്‍ദനം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പാകിസ്‌താന്‍ ചാരനെന്നാരോപിച്ച്‌ മുസ്ലിം വയോധികനു മര്‍ദനം. ഗാസിയാബാദ്‌ ജില്ലയിലെ ലോണിയില്‍ കഴിഞ്ഞ അഞ്ചിനാണു സംഭവം നടന്നത്‌. ജയ്‌ ശ്രീറാം എന്നും വന്ദേമാതരം എന്നും...

More News