Sunday, September 19, 2021

കൊച്ചി കടപ്പുറത്ത് നഗ്‌നനായി നടത്തിക്കും; പത്രമാധ്യമങ്ങളില്‍ തന്റെ ഫോട്ടോ കണ്ട് പോകരുത്, ഫോട്ടോ കൊടുത്ത് അഹങ്കാരം കാട്ടിയാല്‍ രാത്രി ഇരുട്ടടി കിട്ടും;കൊച്ചി മേയര്‍ എം അനില്‍കുമാറിന് ബിന്‍ലാദന്‍ ഉള്‍പ്പടെയുള്ളവരുടെ ചിത്രം പതിപ്പിച്ച ഭീഷണി കത്ത്

Must Read

കൊച്ചി: കൊച്ചി മേയര്‍ എം അനില്‍കുമാറിന് ഭീഷണികത്ത്. ബിന്‍ലാദന്‍ ഉള്‍പ്പടെയുള്ളവരുടെ ചിത്രം പതിപ്പിച്ച ഭീഷണി കത്താണ് ലഭിച്ചത്.
കൊച്ചി കടപ്പുറത്ത് നഗ്‌നനായി നടത്തിക്കുമെന്ന് തപാല്‍ വഴി ലഭിച്ച കത്തില്‍ പറയുന്നു. പത്രമാധ്യമങ്ങളില്‍ തന്റെ ഫോട്ടോ കണ്ട് പോകരുത്. ഫോട്ടോ കൊടുത്ത് അഹങ്കാരം കാട്ടിയാല്‍ രാത്രി ഇരുട്ടടി കിട്ടുമെന്നും കൈകാലുകള്‍ അടിച്ച് ഒടിക്കുമെന്നും കത്തില്‍ പറയുന്നു.

ചീഫ് കമാന്റര്‍ ഓഫ് താലിബാന്‍, ഫക്രുദ്ദീന്‍ അല്‍ത്താനി എന്ന പേരിലായിരുന്നു കത്ത്. സംഭവത്തില്‍ നിയമനപടി ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എല്‍ഡിഎഫ് പരാതി നല്‍കി. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ബെനഡിക്ട് ഫെര്‍ണാണ്ടസാണ് പരാതി നല്‍കിയിരിക്കുന്നത്

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News