കൊച്ചി : നെറ്റ്വര്ക്കില് തടസം നേരിട്ടതില്‍ ഖേദമറിയിച്ച് പ്രമുഖ ടെലികോം ടെലികോം കമ്ബനി ആയി വിഐ( വോഡാഫോണ്‍-ഐഡിയ- ). വ്യാഴാഴ്ചത്തെ ദിനപത്രങ്ങളിലെ മുന്‍പേജില്‍ മുഴുനീള പരസ്യത്തിലൂടെ ആയിരുന്നു ഖേദപ്രകടനം. ഫൈബര്‍ കേബിളുകളുടെ പ്രവര്‍ത്തനം ബോധപൂര്‍വം തടസപ്പെടുത്തിയതാണ് കണക്ടിവിട്ടിയെ ബാധിച്ചതെന്നാണ് കമ്ബനി നല്കുന്ന വിശദീകരണം.
തകരാര്‍ പൂര്‍ണമായും പരിഹരിച്ചു കഴിഞ്ഞെന്നും ഉപഭോക്താവിന്റെ സേവനം തങ്ങള്‍ വിലമതിക്കുന്നുവെന്നും, ഉപഭോക്താക്കള്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ തങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പരസ്യത്തില്‍ പറയുന്നു.അതേസമയം, വ്യാഴാഴ്ച രാവിലെയും പലയിടത്തും വിഐ സേവനം തടസപ്പെട്ടു. കോള്‍ വിളിക്കുന്നതിനും ഇന്റെനെറ്റ് ഉപയോഗിക്കുന്നതിനും സാധിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു.
നെറ്റ്വര്‍ക്ക് തകരാറിലായതോടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ചൊവ്വാഴ്ച നെറ്റ്വര്‍ക്കിലുണ്ടായ തകരാറില്‍ ഉപയോക്താക്കളോട് മാപ്പ് ചോദിച്ച് വിഐ സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ചയും ഇന്നും വിവിധ സ്ഥലങ്ങളില്‍ നെറ്റ്വര്‍ക്ക് തകരാറിലായത്. നവമാധ്യമങ്ങളില്‍ ഉള്‍പ്പടെ വിഐക്കെതിരെ നിരവധി ട്രോളുകളും പരിഹാസങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. ചൊവ്വാഴ്ച, കേരളത്തെ കൂടാതെ , തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് വിഐയുടെ സേവനം തടസപ്പെട്ടത്.Kochi: VI, a leading telecom telecom company, has expressed regret over the blockade of Network. (Voda Phone-ID-). Through a full-page ad on the front page of Thursday’s dailies