Wednesday, October 27, 2021

കൊച്ചി തട്ടിപ്പുകാരനായ മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്‌തു കേന്ദ്രത്തിന്റെ മറവില്‍ നടത്തിയിരുന്നത്‌ യൗവനം നിലനിര്‍ത്താനുള്ളതടക്കമുള്ള ദുരൂഹചികിത്സകളെന്നുവിവരം

Must Read

കൊച്ചി തട്ടിപ്പുകാരനായ മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്‌തു കേന്ദ്രത്തിന്റെ മറവില്‍ നടത്തിയിരുന്നത്‌ യൗവനം നിലനിര്‍ത്താനുള്ളതടക്കമുള്ള ദുരൂഹചികിത്സകളെന്നുവിവരം. ഇതിനായുള്ള മരുന്നുകള്‍ വിദേശത്തുനിന്നെത്തിച്ചു മോന്‍സണിലൂടെ കൈമാറ്റം ചെയ്യുകയായിരുന്നുവെന്നാണ്‌ വെളിപ്പെടുന്നത്‌.
ഇറ്റലി, കൊറിയ, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളില്‍നിന്നായിരുന്നു യൗവനം നിലനിര്‍ത്താനുള്ള മരുന്നുകളുടെ ഇടപാടുകള്‍. ഹോളിസ്‌റ്റിക്‌ ചികിത്സയെന്നും ഓള്‍ട്ടര്‍നേറ്റീവ്‌ തെറപ്പിയെന്നും പറഞ്ഞ്‌ അതിനെ ആയുര്‍വേദ ചികിത്സയുമായി ബന്ധിപ്പിച്ച്‌ അതിസമ്പന്നരായ സെലിബ്രിറ്റികളെയും ബിസിനസ്‌ രംഗത്തെ പല പ്രമുഖരെയും ആകര്‍ഷിക്കുന്ന രീതിയായിരുന്നു മോന്‍സണിന്റേത്‌.
കോടിക്കണക്കിനു രൂപ വിലയുള്ള ഓള്‍ട്ടര്‍നേറ്റീവ്‌ തെറപ്പിക്കുവേണ്ടിയുള്ള ഒരു മറമാത്രമായിരുന്നു പുരാവസ്‌തുവെന്നും സംശയങ്ങളുയരുന്നുണ്ട്‌. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദേശ സൗന്ദര്യവര്‍ധക ചികിത്സാ റാക്കറ്റ്‌ കേരളത്തിലേക്ക്‌ വന്‍തോതില്‍ ഇത്തരം മരുന്നുകള്‍ ഇറക്കുമതി ചെയ്‌തിട്ടുണ്ടെന്നാണ്‌ സൂചന. പുരാവസ്‌തുവിലേക്ക്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം ചുരുങ്ങുമ്പോള്‍ കേസ്‌ കേവലം വഞ്ചനാക്കേസ്‌ മാത്രമായി മാറുമെന്നാണ്‌ സംശയം.
സാമ്പത്തികതര്‍ക്കങ്ങള്‍ക്കപ്പുറം മോന്‍സണിന്റെ സൗന്ദര്യവര്‍ധകചികിത്സയുമായിബന്ധമുള്ള യുവതിയും മോന്‍സണുമായി അടുപ്പമുണ്ടായിരുന്ന വിദേശപൗരത്വമുള്ള യുവതിയും തമ്മിലുണ്ടായ പ്രശ്‌നമാണ്‌ തട്ടിപ്പു പുറത്തറിയുന്നതിലേക്കു നയിച്ചതെന്നും സൂചനയുണ്ട്‌. ചികിത്സയുമായി ബന്ധമുള്ള യുവതി മോന്‍സണ്‍ന്റെ മാനേജര്‍ എന്ന നിലയിലേക്ക്‌ വളര്‍ന്നതോടെ രണ്ടു വനിതകളും തമ്മില്‍ കലഹമാവുകയായിരുന്നു. മോന്‍സണുമായി ബന്ധമുള്ള വിദേശ വനിത തൃശൂരില്‍ തീര്‍ത്തും ദരിദ്രമായ ചുറ്റുപാടില്‍നിന്ന്‌ ഉയര്‍ന്നുവന്ന സ്‌ത്രീയാണ്‌. ഇവര്‍ക്ക്‌ സംസ്‌ഥാന സര്‍ക്കാരിലും പോലീസിലും വന്‍ ബന്ധമാണ്‌.
ഏഴാം വയസിലാണ്‌ ഇവര്‍ വിദേശത്തേക്കു പോയത്‌. പിതാവ്‌ നാടന്‍ ഭക്ഷണമുണ്ടാക്കുന്നതില്‍ നിപുണനായിരുന്നു. വിദേശിയെ വിവാഹം കഴിച്ചാണ്‌ ഇവര്‍ പൗരത്വം മാറിയത്‌. മോന്‍സണുമായി തെറ്റിയ പിന്നാലെ ഇയാള്‍ തട്ടിപ്പുകാരനാണെന്ന്‌ പോലീസില്‍ സൂചന നല്‍കിയത്‌ ഈ വനിതയായിരുന്നു.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News