Thursday, January 28, 2021

നിസാന്റെ ഏറ്റവും പുതിയ ബിഎസ്യുവിയായ മാഗ്‌നൈറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

Must Read

പുല്ലേപ്പടിയിലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

കൊച്ചി: പുല്ലേപ്പടിയിലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ആരാധകന്റെ വിവാഹത്തിന് സർപ്രൈസ് നൽകി തമിഴ് താരം സൂര്യ

ആരാധകന്റെ വിവാഹത്തിന് സർപ്രൈസ് നൽകി തമിഴ് താരം സൂര്യ. ഓള്‍ ഇന്ത്യ സൂര്യ ഫാന്‍ ക്ലബ് അംഗമായ ഹരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു സൂര്യ...

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പോലീസ് കേസെടുത്തു

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പോലീസ് കേസെടുത്തു. കിസാന്‍ മോര്‍ച്ചാ നേതാവ് യോഗേന്ദ്ര യാദവ്...

കൊച്ചി: നിസാന്റെ ഏറ്റവും പുതിയ ബിഎസ്യുവിയായ മാഗ്‌നൈറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയിലേക്ക് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മാഗ്‌നൈറ്റ് മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്നതാണെന്നും കമ്ബനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്ബനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്. നിസാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ മാഗ്‌നൈറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. നൂതന സാങ്കേതികവിദ്യയും ജാപ്പനീസ് എഞ്ചിനീയറിംഗ് കരുത്തോടെയും രൂപകല്‍പ്പന ചെയ്തിരിക്കുന്ന വാഹനം ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണെന്ന് കമ്ബനി പറയുന്നു.പുതിയ എച്ച്‌ആര്‍എഒ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ലോകോത്തര സ്പോര്‍ട്സ് കാറായ നിസ്സാന്‍ ജിടി-ആറിലേത് പോലുള്ള ‘മിറര്‍ ബോര്‍ സിലിണ്ടര്‍ കോട്ടിംഗ്’ സാങ്കേതികവിദ്യ മാഗ്‌നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 20 കിലോമീറ്ററാണ് മാഗ്‌നൈറ്റിന് കമ്ബനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

ഫ്ളെയര്‍ ഗാര്‍നെറ്റ് റെഡ് നിറം ആദ്യമായി നിസാന്‍ മാഗ്‌നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ അഞ്ച് മോണോടോണ്‍, 4 ഡ്യുവല്‍ ടോണ്‍ എന്നിവ ഉള്‍പ്പെടെ 9 വ്യത്യസ്ത നിറങ്ങളില്‍ വാഹനം ലഭ്യമാണ്. ആകര്‍ഷണീയമായ ഹെഡ്‌ലാമ്ബുകള്‍, ലൈറ്റ്‌സേബര്‍-സ്റ്റൈല്‍ ടേണ്‍ ഇന്‍ഡിക്കേറ്റര്‍, എല്‍-ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, മികച്ച ഇരിപ്പിട സൗകര്യങ്ങള്‍, വിശാലമായ ഇന്റീരിയര്‍ എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍.Kochi: Nissan has launched its latest BSUV Magnite in the Indian market. Specially designed for the Indian market

Leave a Reply

Latest News

പുല്ലേപ്പടിയിലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

കൊച്ചി: പുല്ലേപ്പടിയിലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ആരാധകന്റെ വിവാഹത്തിന് സർപ്രൈസ് നൽകി തമിഴ് താരം സൂര്യ

ആരാധകന്റെ വിവാഹത്തിന് സർപ്രൈസ് നൽകി തമിഴ് താരം സൂര്യ. ഓള്‍ ഇന്ത്യ സൂര്യ ഫാന്‍ ക്ലബ് അംഗമായ ഹരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു സൂര്യ എത്തിയത്. വിവാഹത്തിന് താലി എടുത്ത് കൊടുത്തത്...

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പോലീസ് കേസെടുത്തു

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പോലീസ് കേസെടുത്തു. കിസാന്‍ മോര്‍ച്ചാ നേതാവ് യോഗേന്ദ്ര യാദവ് അടക്കമുള്ള നേതാക്കൾക്കെതിരേയാണ് പോലീസ് നടപടി.

ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് കൊല്ലം കൊട്ടിയത്ത് യുവാവിന് ക്രൂര മർദനം

കൊട്ടിയം: ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് കൊല്ലം കൊട്ടിയത്ത് യുവാവിന് ക്രൂര മർദനം. മൈലാപ്പൂർ സ്വദേശി ഷംനാദാണ് ക്രൂരമർദനത്തിന് ഇരയായത്. ഡി​സം​ബ​ര്‍ 24 ന് ​ഉ​ച്ച​യ്‍​ക്കാ​ണ് സം​ഭ​വം...

അഭയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിസ്റ്റർ സെഫിയും ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി

അഭയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിസ്റ്റർ സെഫിയും ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഫാദർ തോമസ് കോട്ടൂരിന് പിന്നാലെയാണ് സെഫിയും കോടതിയെ സമീപിച്ചത്.

More News