Tuesday, January 26, 2021

മെട്രോ കാക്കനാട്ടേക്ക്; സ്ഥലമേറ്റെടുപ്പ് കരട് റിപ്പോർട്ട് 15ന് ശേഷം

Must Read

സമരക്കാർ പിൻമാറണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കർഷകരുടെ ട്രാക്ടർ റാലി അക്രമാസക്തമായ സാഹചര്യത്തിൽ സമരക്കാർ പിൻമാറണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് രംഗത്ത്.

കർഷകരുടെ ട്രാക്ടർ റാലി സമരവും സംഘർഷങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ചർച്ചയാക്കുന്നു

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന കർഷകരുടെ ട്രാക്ടർ റാലി സമരവും തുടർന്നുണ്ടായ സംഘർഷങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ചർച്ചയാക്കുന്നു. റിപ്പബ്ലിക്ക് ദിനത്തിൽ അയ്യായിരം ട്രാക്ടറുകൾ അണിനിരത്തിയുള്ള...

കല്ലാറിൽ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: കല്ലാറിൽ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. കല്ലാർ സ്വദേശി കൊച്ചുമോൻ എന്ന രാജേഷാണ് അറസ്റ്റിലായത്. രാ​ജേ​ഷി​ന്‍റെ...

കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ െന​ഹ്റു സ്​​റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട്​ ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തിെൻറ സ്ഥ​ല​മേ​റ്റെ​ടു​പ്പ് സം​ബ​ന്ധി​ച്ച ക​ര​ട് റി​പ്പോ​ർ​ട്ട് ഡി​സം​ബ​ർ 15ന് ​ശേ​ഷം സ​മ​ർ​പ്പി​ക്കും. ഇ​തി​ന് ക​ല​ക്ട​റു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ഉ​ട​മ​ക​ൾ​ക്ക് പ​ണം കൈ​മാ​റും. കാ​ക്ക​നാ​ട്, ഇ​ട​പ്പ​ള്ളി സൗ​ത്ത്, വാ​ഴ​ക്കാ​ല വി​ല്ലേ​ജു​ക​ളാ​ണ് ഇ​വി​ടെ ഉ​ൾ​പ്പെ​ടു​ന്ന​ത്. കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് (കെ.​എം.​ആ​ർ.​എ​ൽ) നി​ശ്ച​യി​ച്ച സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് ആ​ദ്യ ഘ​ട്ട നി​ർ​മാ​ണം ന​ട​ക്കേ​ണ്ട കാ​ക്ക​നാ​ട്, ഇ​ട​പ്പ​ള്ളി സൗ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ ന​ട​പ​ടി​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം കാ​ക്ക​നാ​ട് വി​ല്ലേ​ജി​ലെ സ്ഥ​ല​മെ​ടു​പ്പി​ൽ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച് ര​ണ്ട് പേ​ർ കേ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. കെ.​എം.​ആ​ർ.​എ​ല്ലു​മാ​യു​ള്ള ച​ർ​ച്ച​യി​ലൂ​ടെ​യോ കേ​സി​ലെ തീ​ർ​പ്പി​ലൂ​ടെ​യോ തീ​രു​മാ​ന​മാ​കു​ന്ന​ത് വ​രെ വി​ല്ലേ​ജി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സ്ഥ​ലം ഉ​ട​മ​ക​ളെ വി​ളി​ച്ചു​വ​രു​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തി​ന് മു​മ്പ് പൂ​ർ​ത്തി​യാ​ക്കേ​ണ്ട പ്ര​ഥ​മ വി​ല​നി​ർ​ണ​യ റി​പ്പോ​ർ​ട്ട്, വി​ശ​ദ വി​ല​നി​ർ​ണ​യ സ്​​റ്റേ​റ്റ്മെൻറ് എ​ന്നി​വ​ക്ക് അം​ഗീ​കാ​രം കി​ട്ടി. സ്ഥ​ല​വി​ല മാ​ത്രം നി​ശ്ച​യി​ച്ചു​ള്ള രേ​ഖ​യാ​ണ് പ്ര​ഥ​മ വി​ല​നി​ർ​ണ​യ റി​പ്പോ​ർ​ട്ട്. സ്ഥ​ലം, അ​തി​ലെ നി​ർ​മി​തി​ക​ൾ, മ​ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള മ​റ്റു​വ​സ്തു​വ​ക​ക​ൾ എ​ന്നി​വ​യു​ടെ​യെ​ല്ലാം വി​ല നി​ർ​ണ​യി​ച്ച റി​പ്പോ​ർ​ട്ടാ​ണ് വി​ശ​ദ വി​ല​നി​ർ​ണ​യ സ്​​റ്റേ​റ്റ്മെൻറ്. ക​ക്ഷ‍ി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ വി​ല അ​റി​യി​ക്കാ​നാ​ണ്​ ഇ​ത്.

അ​ഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷം വി​ൽ​പ​ന​യാ​യ വ​സ്തു​ക്ക​ളു​ടെ ആ​ധാ​രം പ​രി​ശോ​ധി​ച്ചാ​ണ് വി​ല​നി​ർ​ണ​യം. ഏ​റ്റ​വും കൂ​ടി​യ വി​ല​യി​ൽ വി​ൽ​പ​ന ന​ട​ന്ന അ​ഞ്ച് വ​സ്തു​വിെൻറ ശ​രാ​ശ​രി ക​ണ​ക്കാ​ക്കി​യാ​ണ് തു​ക നി​ശ്ച​യി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം സ്ഥ​ല​ത്ത് ഉ​ൾ​ക്കൊ​ള്ളു​ന്ന നി​ർ​മി​തി​ക​ളു​ടെ​യും വ​സ്തു​ക്ക​ളു​ടെ​യും വി​ല​യും ന​ഷ്​​ട​പ​രി​ഹാ​ര​വും കൂ​ട്ടി​ച്ചേ​ർ​ത്തു​ള്ള​താ​ണ് തു​ക. ഡി​സം​ബ​ർ 15ന് ​മു​മ്പ് തൃ​പ്പൂ​ണി​ത്തു​റ പാ​ത​യി​ലെ വ​ട​ക്കേ​ക്കോ​ട്ട സ്​​റ്റേ​ഷ​െൻറ ഭൂ​മി കൈ​മാ​റേ​ണ്ട​തി​നാ​ലാ​ണ് കാ​ക്ക​നാ​ട് റൂ​ട്ടി​ലെ പ്ര​വൃ​ത്തി​ക​ൾ വൈ​കു​ന്ന​ത്. Kochi: Kaloor Jawaharlal Nehru Stadium to Kakkanad Info Site of construction of Phase II of Kochi Metro to Park The report will be submitted after December 15

Leave a Reply

Latest News

സമരക്കാർ പിൻമാറണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കർഷകരുടെ ട്രാക്ടർ റാലി അക്രമാസക്തമായ സാഹചര്യത്തിൽ സമരക്കാർ പിൻമാറണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് രംഗത്ത്.

കർഷകരുടെ ട്രാക്ടർ റാലി സമരവും സംഘർഷങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ചർച്ചയാക്കുന്നു

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന കർഷകരുടെ ട്രാക്ടർ റാലി സമരവും തുടർന്നുണ്ടായ സംഘർഷങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ചർച്ചയാക്കുന്നു. റിപ്പബ്ലിക്ക് ദിനത്തിൽ അയ്യായിരം ട്രാക്ടറുകൾ അണിനിരത്തിയുള്ള കർഷകരുടെ സമരം വലിയ പ്രാധാന്യത്തിലാണ് സിഎൻഎൻ...

കല്ലാറിൽ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: കല്ലാറിൽ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. കല്ലാർ സ്വദേശി കൊച്ചുമോൻ എന്ന രാജേഷാണ് അറസ്റ്റിലായത്. രാ​ജേ​ഷി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് ആ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്....

അയോധ്യയിലെ മുസ്‌ലിം പള്ളിയുടെ നിർമാണം ആരംഭിച്ചു

ന്യൂഡൽഹി: രാജ്യം 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ അയോധ്യയിലെ മുസ്‌ലിം പള്ളിയുടെ നിർമാണം ആരംഭിച്ചു. ദേശീയ പതാക ഉയർത്തിയതിന് ശേഷം വൃക്ഷതൈകൾ നട്ടാണ് പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം...

മൂവാറ്റുപുഴ നിയമസഭാ സീറ്റിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കേരള കോൺഗ്രസ് നേതാവ് ജോണി നെല്ലൂർ

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കേരള കോൺഗ്രസ് നേതാവ് ജോണി നെല്ലൂർ. മൂവാറ്റുപുഴ നിയമസഭാ സീറ്റിൽ മത്സരിക്കണമെന്നാണ് ആഗ്രഹം. ഇക്കാര്യത്തിൽ യുഡിഎഫ് നേതൃത്വത്തോട് സന്നദ്ധത അറിയിച്ചിട്ടുണ്ട്....

More News