കൊച്ചി: കൊവിഡിന്റെ പശ്ചാതലത്തിൽ സിനിമ ഷൂട്ട് നിലച്ചതോടെ ജീവിതം വഴിമുട്ടിയ സിനിമ നടൻ ഷൺമുഖൻ ലോട്ടറി വില്പനയിലേക്ക് തിരിഞ്ഞു.ഒട്ടേറെ സിനിമകളിൽ കുഞ്ഞൻ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ചേർത്തല സ്വദേശി ഷൺമുഖനാണ് ഒടുവിൽ ജീവിതം മുന്നോട്ട് നീക്കാൻ ലോട്ടറി ടിക്കറ്റുമായി തെരുവിലേക്കിറങ്ങിയത്. പള്ളുരുത്തിയിൽ കൂട്ടുകാരനൊപ്പം താമസിക്കുന്ന താരം മൂവാറ്റുപുഴയിലെത്തിയാണ് ലോട്ടറി വില്പന നടത്തുന്നത് . കാൽനടയാത്രയിലൂടേയാണ് ടിക്കറ്റ് വില്പന നടത്തുന്നത്. ഇരുപത് സിനിമകളിൽ വേഷമിട്ട ഷൺമുഖൻ, വിനയന്റെ അത്ഭുത ദ്വീപിലൂടെയാണ് ആദ്യം സിനിമയിലെത്തുന്നത്. നാൽപത്തേഴുകാരനായ ഷൺമുഖന് ബന്ധുവായി ആകെ ഉണ്ടായിരുന്നത് അമ്മയാണ്. അമ്മ മരിച്ചതോടെ പള്ളുരുത്തിയിൽ സുഹൃത്തിനൊപ്പമാണ് താമസം .സിനിമയിൽ അഭിനയിക്കാൻ പോയാൽ കിട്ടുന്നതിനേക്കാൾ കൂടുതൽ പണം ലോട്ടറി ടിക്കറ്റ് വില്പനയിലൂടെ ലഭിക്കുന്നുണ്ടെന്നാണ് ഷൺമുഖന് പറയുന്നത്.
Kochi: Film actor Shanmughan, who lost his life after the film shoot stopped in the background of Kovid, turned to lottery sales.