Friday, November 27, 2020

ആദായ നികുതി ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സിലെ കവർച്ച, അനുജൻ അറസ്‌റ്റിൽ

Must Read

ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; അഞ്ച് മരണം

ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീ പിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി വിജയ്...

ഗുരുവായൂരിൽ ഡിസംബർ ഒന്നു മുതൽ നാലമ്പലത്തിൽ പ്രവേശനം

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ ഒന്നു മുതൽ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ദർശനത്തിനും, വിവാഹങ്ങൾക്കും, തുലാഭാരം വഴിപാടിനും കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ ഭരണസമിതി...

പരാതി നല്‍കാനെത്തിയ ആളെ പൊലീസ് അധിക്ഷേപിച്ച സംഭവം; ഡിഐജി ഇന്ന് റിപ്പോർട്ട് നൽകും

തിരുവനന്തപുരം: പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ നെയ്യാർ ഡാം സ്റ്റേഷനിൽ അധിക്ഷേപിച്ച സംഭവത്തിൽ ഇന്ന് ഡിഐജി പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. മദ്യലഹരിയിലാണ് എന്ന്...

കൊച്ചി: ആദായനികുതി ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സിൽ നിന്ന് 12 ലക്ഷം രൂപയുടെ 30 പവൻ സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച കേസിൽ സഹോദരൻ മൂവാറ്റുപുഴ നെല്ലാട് മുട്ടംതോട്ടിൽ വീട്ടിൽ ജോവി ജോർജിനെ (37) എറണാകുളം സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തു. പനമ്പള്ളിനഗറിലെ 73ാം നമ്പർ ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന വിജോ ജോർജിന്റെ അനുജനായ ഇയാളെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത്.

കഴിഞ്ഞ 29നായിരുന്നു സംഭവം. വിജോയുടെ ഭാര്യയുടെ ചേച്ചിയുടെ സ്വർണമാണ് മോഷ്‌ടിക്കപ്പെട്ടത്. ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. ചീട്ട് കളിയിലുണ്ടായ കടം തീർക്കാനാണ് മോഷണം നടത്തിയത്. ഇയാളിൽ നിന്ന് ഒന്നര ലക്ഷം രൂപ കണ്ടെടുത്തു. പണയം വച്ച 15.5 പവനും വീണ്ടെടുത്തു. ജോവി മൂന്നു മാസം മുമ്പ് ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്നു. അന്ന് അയാൾക്ക് വിജോ സ്‌ക്കൂട്ടറും വീടിന്റെ സ്‌പെയർ താക്കോലും നൽകിയിരുന്നു. ഈ താക്കോൽ ഉപയോഗിച്ചാണ് പ്രതി വീട് തുറന്നത്.
പരാതിക്കാരിയും കുടുംബവും മൂവാറ്റുപുഴയിൽ നിർമിക്കുന്ന പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങിന് പോയപ്പോഴായിരുന്നു മോഷണം. സ്വർണാഭരണങ്ങളിൽ കുറച്ച് മൂവാറ്റുപുഴയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ പണയം വച്ചു. ബാക്കി പെരുമ്പാവൂരിലുള്ള സ്ഥാപനത്തിൽ വിറ്റു. തുടർന്ന് ബംഗളൂരു, മുംബയ് തുടങ്ങിയ സ്ഥലങ്ങളിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് എത്തിയപ്പോഴാണ് സൗത്ത് എസ്‌.ഐ വിനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. Kochi: Ernakulam South police arrested Jovi George (37) at his brother Muvattupuzha Nellad Muttamthottil house in a case of stealing 30 sovereign gold jewelery worth Rs 12 lakh from the quarters of an income tax officer.

Leave a Reply

Latest News

ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; അഞ്ച് മരണം

ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീ പിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി വിജയ്...

ഗുരുവായൂരിൽ ഡിസംബർ ഒന്നു മുതൽ നാലമ്പലത്തിൽ പ്രവേശനം

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ ഒന്നു മുതൽ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ദർശനത്തിനും, വിവാഹങ്ങൾക്കും, തുലാഭാരം വഴിപാടിനും കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ ഭരണസമിതി യോഗം തീരുമാനിച്ചു. വെർച്വൽ ക്യൂ വഴിയും, പ്രാദേശികക്കാർ,​...

പരാതി നല്‍കാനെത്തിയ ആളെ പൊലീസ് അധിക്ഷേപിച്ച സംഭവം; ഡിഐജി ഇന്ന് റിപ്പോർട്ട് നൽകും

തിരുവനന്തപുരം: പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ നെയ്യാർ ഡാം സ്റ്റേഷനിൽ അധിക്ഷേപിച്ച സംഭവത്തിൽ ഇന്ന് ഡിഐജി പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. മദ്യലഹരിയിലാണ് എന്ന് പറ‌‌ഞ്ഞാണ് ഗ്രേഡ് എസ്ഐ ഗോപകുമാർ അപമാനിച്ചതെന്ന്...

27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചെന്നു വിജിലന്‍സ് കണ്ടെത്തിയ റിപ്പോര്‍ട്ട് ബിജു രമേശ് പുറത്തുവിട്ടു

തിരുവനന്തപുരം ∙ 27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചെന്നു വിജിലന്‍സ് കണ്ടെത്തിയ റിപ്പോര്‍ട്ട് ബിജു രമേശ് പുറത്തുവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചു...

അസംസ്കൃത പാമോയിലിന്റെ ഇറക്കുമതി തീരുവ കുറച്ചു

ദില്ലി: അസംസ്‌കൃത പാമോയിലിന്റെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ കുറച്ചു. 37.5 ശതമാനത്തിൽ നിന്ന് 27.5 ശതമാനമായാണ് നികുതി കുറച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ പാമോയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഓരോ വർഷവും 90...

More News