Saturday, March 6, 2021

സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകൾ അന്വേഷിക്കുന്ന കൊച്ചി കസ്റ്റംസ് കമീഷണർ സുമിത് കുമാർ സഞ്ചരിച്ച വാഹനത്തെ വാഹനങ്ങളിൽ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമം

Must Read

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാര്‍ട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് പി.ജയരാജൻ

കണ്ണൂര്‍: സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് മറുപടിയുമായി മുതിര്‍ന്ന നേതാവ് പി ജയരാജന്‍. സ്ഥാനാര്‍ത്ഥിത്വവുമായി തന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കള്‍...

അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കെ. സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ത​ട​യാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​പ്പെ​ടാ​നു​ണ്ട്....

കരിപ്പൂർ: തിരുവനന്തപുരത്തെ സ്വർണക്കടത്ത്​, ഡോളർ കടത്ത്​ കേസുകൾ അന്വേഷിക്കുന്ന കൊച്ചി കസ്​റ്റംസ്​ കമീഷണർ സുമിത്​ കുമാർ സഞ്ചരിച്ച​ വാഹനത്തെ വാഹനങ്ങളിൽ പിന്തുടർന്ന്​ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കസ്​റ്റംസി​െൻറ പരാതിയിൽ കൊണ്ടോട്ടി പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ​്​ച ഉ​ച്ചയോടെയാണ്​ സംഭവം. കൽപറ്റയിലെ കസ്​റ്റംസ്​ പ്രിവൻറിവ്​ യൂനിറ്റ്​ ഉദ്​ഘാടനം ചെയ്​ത്​ മടങ്ങുകയായിരുന്നു സുമിത്​ കുമാർ. കോഴിക്കോട്​ വിമാനത്താവളത്തിലേക്ക്​ വരുന്നതിനിടെ എടവണ്ണയിൽവെച്ചായിരുന്നു സംഭവം​. കൊടുവള്ളി മുതൽ കാറിലും രണ്ട്​ ബൈക്കിലുമായി എത്തിയ സംഘം കമീഷണറെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ്​ പരാതി. കൊണ്ടോട്ടി-എടവണ്ണപ്പാറ ​​റൂട്ടിൽ നടന്ന സംഭവത്തി​െൻറ അടിസ്ഥാനത്തിലാണ്​ കൊണ്ടോട്ടി പൊലീസ്​ കേസെടുത്തത്​.

അശ്രദ്ധമായി വാഹനം ഓടിക്കൽ, ഗതാതഗത തടസ്സം സൃഷ്​ടിക്കൽ എന്നീ കുറ്റങ്ങൾക്കാണ്​ കമീഷണറെ പിന്തുടർന്നവർക്കെതിരെ കേസെടുത്തത്​. ദേഹോപദ്രവം ഏൽപിച്ചിട്ടില്ലെന്നും ഔദ്യോഗിക വാഹനത്തെ പിന്തുടർന്ന്​ അപായ​പ്പെടുത്താൽ ശ്രമിച്ചതിനാണ്​ കേസെടുത്ത​െതന്നും​ കൊണ്ടോട്ടി പൊലീസ്​ അറിയിച്ചു.

ഇവർ സഞ്ചരിച്ച വാഹന നമ്പർ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം. കോഴിക്കോട് മുക്കം സ്വദേശിയുടേതാണ് വാഹനം. കേരളത്തിെൻറ നാല് വിമാനത്താവളങ്ങളുടെ കസ്റ്റംസ് ചുമതല ഇദ്ദേഹത്തിനാണ്. ഇക്കാര്യം സുമിത്കുമാർ സമൂഹമാധ്യമത്തിലും പങ്കുവച്ചിട്ടുണ്ട്.

English summary

Kochi Customs Commissioner Sumit Kumar, who is probing gold smuggling and dollar smuggling cases, tried to chase the vehicle and endanger it.

Leave a Reply

Latest News

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

More News