Thursday, July 29, 2021

കാറിൽ കടത്താൻ ശ്രമിച്ച 30 കിലോ കഞ്ചാവുമായി തൃശ്ശൂർ സ്വദേശികളായ മൂന്ന് യുവാക്കളെ കൊച്ചി സിറ്റി പോലീസ് പിടികൂടി

Must Read

കൊച്ചി: കാറിൽ കടത്താൻ ശ്രമിച്ച 30 കിലോ കഞ്ചാവുമായി തൃശ്ശൂർ സ്വദേശികളായ മൂന്ന് യുവാക്കളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ചങ്ങാലൂർ സ്വദേശി അഭിലാഷ് (29), ആനന്ദപുരം സ്വദേശി ഷിജു (43), വല്ലൂർ സ്വദേശി സിജോ (23) എന്നിവരെയാണ് സിറ്റി ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും കളമശ്ശേരി പോലീസും ചേർന്ന് പിടിച്ചത്.

കണ്ടെയ്‌നർ റോഡിൽ കളമശ്ശേരി ഭാഗത്തു നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.

ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. രണ്ടു കിലോ വീതമുള്ള 15 പായ്ക്കറ്റുകളിലായിട്ടാണിത് സൂക്ഷിച്ചിരുന്നത്.

കളമശ്ശേരി, എലൂർ ഭാഗങ്ങളിലുള്ള ചെറുകിട വില്പനക്കാർക്ക് നൽകുന്നതിനായാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചു. വളാഞ്ചേരി സ്വദേശിയിൽനിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് വിവരം. ഇയാളെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സ്ഥിരം കഞ്ചാവ് കേസ് പ്രതികൾ

കേസിലെ പ്രതികൾ ഇതിനു മുമ്പും പല പ്രാവശ്യം കഞ്ചാവുമായി പിടിയിലായിട്ടുള്ളവരാണ്. അഭിലാഷിനും ഷിജുവിനും എതിരേ 170 കിലോ കഞ്ചാവ് കടത്തിയ സംഭവത്തിൽ തൃശ്ശൂരിൽ കേസുണ്ട്. സിജോയ്ക്ക് 27 കിലോ കഞ്ചാവ് കടത്തിയതിന് മാള പോലീസ് സ്റ്റേഷനിലും നാല് കിലോ കടത്തിയതിന് തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിലും 1.25 കിലോ കടത്തിയതിന് നെടുപുഴ സ്റ്റേഷനിലും നിലവിൽ കേസുണ്ട്

Leave a Reply

Latest News

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ. കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ...

More News