Tuesday, June 22, 2021

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; അധോലോക കുറ്റവാളി രവി പൂജാരിയെ റിമാൻഡ് ചെയ്തു

Must Read

കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പ്രധാന പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ റിമാൻഡ് ചെയ്തു. എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഈ മാസം 22 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. തുടർന്ന് പ്രതിയെ എ.ടി.എസ് സംഘം ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് കൊണ്ടുപോയി. കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ അവസാനിച്ചതിനെത്തുടർന്നാണ് പ്രതിയെ റിമാൻഡ് ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യലിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ രവി പൂജാരിയിൽനിന്ന് ലഭിച്ചതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിലിരിക്കെ രവി പൂജാരി കുറ്റം സമ്മതിച്ചതായാണ് സൂചന. ഇയാളുടെ കേരളത്തിലെ ബന്ധങ്ങൾ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. വിദേശ രാജ്യങ്ങളിലേയ്ക്ക് മുങ്ങിയ മറ്റ പ്രതികളെ രാജ്യത്തെത്തിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്.

2018 ഡിസംബർ 15നാണ് നടി ലീന മരിയ പോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിൽ ബൈക്കിലെത്തിയ രണ്ടുപേർ ആക്രമണം നടത്തിയത്. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ക്വട്ടേഷൻ നൽകിയത് രവി പൂജാരിയാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു. തുടർന്ന് രവി പൂജാരി കുറ്റസമ്മതവും നടത്തി.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News