എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്ന കേസിലെ രണ്ടാം പ്രതി അലക്‌സ് റാഫേല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മണ്ഡലത്തില്‍ നിന്ന്

0

കൊച്ചി> എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്ന കേസിലെ രണ്ടാം പ്രതി അലക്‌സ് റാഫേല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മണ്ഡലത്തില്‍ നിന്ന് . പറവൂര്‍ പുത്തന്‍വേലിക്കര സ്വദേശിയായ അലക്‌സ് റാഫേലിനെ പൊലീസ് പറവൂരില്‍ നിന്നും ഇന്നാണ്‌ പിടികൂടിയത്‌. കോളേജില്‍ കെഎസ് യു യൂണിറ്റ് സെക്രട്ടറിയാണ് അലക്‌സ്. അലക്‌സടക്കം കൊലയില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരെയാണ് പൊലീസ് ഇതോടെ അറസ്റ്റ് ചെയ്തത്.

പൈനാവ്‌ എഞ്ചിനിയറിംഗ്‌ കോളേജിലെ 7ാം സെമസ്‌റ്റർ വിദ്യാർഥിയായ ധീരജ്‌ രാജേന്ദ്രനെ നെഞ്ചിൽ കത്തിയാഴ്‌ത്തിയാണ്‌ കോൺഗ്രസ്‌ ‐ കെ എസ്‌യു ഗുണ്ടകൾ ഇന്നലെ കൊലപെടുത്തിയത്‌.

ധീരജിനെ കുത്തിയ യൂത്ത്‌ കോൺഗ്രസ്‌ വാഴത്തോപ്പ്‌ മണ്‌ഡലം പ്രസിഡന്റ്‌ നിഖില്‍ പൈലി , അലക്‌സ് റാഫേല്‍, ജെറിന്‍ ജിജോ എന്നിവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Leave a Reply