കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തന്റെ കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നതിൽ അതൃപ്തി രേഖപ്പെടുത്തി വിചാരണക്കോടതി ജഡ്ജി

0

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തന്റെ കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നതിൽ അതൃപ്തി രേഖപ്പെടുത്തി വിചാരണക്കോടതി ജഡ്ജി. കേസിന്റെ വിചാരണ നടപടികളുടെ ഭാഗമായി പുറത്തുവരുന്ന വിവാദങ്ങളിലേക്കു സ്വന്തം കുടുംബാംഗങ്ങളും വലിച്ചിഴയ്ക്കപ്പെടുന്നതിലുള്ള അതൃപ്തി ജഡ്ജി തുറന്ന കോടതിയിൽത്തന്നെ പ്രകടിപ്പിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് കോടതി പരാമർശം.

”കോടതിയുടെ പിതാവും ഭർത്താവും ചർച്ചകൾക്കു വിഷയമാകുന്നു. 12 വയസ്സു മാത്രം പ്രായമുള്ള മകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഈ കസേരയുടെ അന്തസ്സും ഉത്തരവാദിത്തവും അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവിടെ ഇരിക്കുന്നത്.” വാദങ്ങൾക്കിടയിൽ ഒരുഘട്ടത്തിൽ വിചാരണക്കോടതി ജഡ്ജി ഹണി എം.വർഗീസ് ഇങ്ങനെ പ്രതികരിച്ചു. വിചാരണക്കോടതി സ്വാധീനത്തിനു വഴങ്ങിയെന്ന വാദം പ്രോസിക്യൂഷനില്ലെന്നും കോടതി ജീവനക്കാർ സ്വാധീനിക്കപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു.

ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ മതിയായ പുതിയ തെളിവുകളുണ്ടോ എന്നാണ് കോടതി ആരാഞഞത്. നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കരുതെന്നും കോടതി പറഞ്ഞു. പൊതുജനാഭിപ്രായം നോക്കിയല്ല പ്രവർത്തിക്കുന്നത്. തെളിവുകളാണ് പ്രധാനം. ആരോപണങ്ങളോട് വ്യക്തമായി ബന്ധപ്പെട്ട തെളിവുകൾ ഉണ്ടാക്കണം. പ്രോസിക്യൂഷൻ ക്യത്യമായ തെളിവുകളുമായി വരണം. ഏതെങ്കിലും പ്രതികൾ സ്വാധീനിക്കാൻ ശ്രമിച്ചതായി സാക്ഷികൾ വിസ്താരത്തിനിടെ പറഞ്ഞിട്ടുണ്ടോയെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.

ഗണേശ് കുമാറിന്റെ സെക്രട്ടറിയായ പ്രദീപ് കോട്ടാത്താല സാക്ഷിയായ വിപിൻ ലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചത് ദിലീപിന്റെ സ്വാധീനത്തിലാണെന്ന് എങ്ങനെ സ്ഥാപിക്കാൻ കഴിയും. അതിന് പറ്റിയ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രദീപ് കോട്ടാത്തല വിപിൻ ലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ പ്രയോജനം ദിലീപിനാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ വാദങ്ങൾ ബോധ്യപ്പെടുത്തേണ്ട ബാധ്യത പ്രോസിക്യൂഷനുണ്ടെന്ന് കോടതി പറഞ്ഞു. ചോദ്യങ്ങളോടും സംശയങ്ങളോടും പ്രോസിക്യൂഷൻ എന്തിനാണ് അസ്വസ്ഥപ്പെടുന്നത്. മുമ്പ് പരിശോധിച്ച ആരോപണങ്ങൾക്കപ്പുറത്ത് ജാമ്യം റദ്ദാക്കാൻ കാരണമായ പുതിയ തെളിവുകൾ എന്തുണ്ടെന്ന് കോടതി ചോദിച്ചു. സാധ്യതകളെപ്പറ്റിയല്ല തെളിവുകളെപ്പറ്റിയാണ് പ്രോസിക്യൂഷൻ പറയേണ്ടത്. പബ്ലിക്ക് പ്രോസിക്യൂട്ടറാണ്, പൊലീസ് പ്രാസിക്യൂട്ടറല്ലെന്ന് സർക്കാർ അഭിഭാഷകൻ ഓർക്കണം.

രേഖകൾ ചോർന്നുവെന്ന ആരോപണത്തിൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ രൂക്ഷവിമർശനവും കോടതി ഉന്നയിച്ചു. കോടതിയെ പുകമറയിൽ നിർത്താൻ ശ്രമിക്കരുത്. പൊലീസ് പ്രോസിക്യൂട്ടറല്ലെന്ന് സർക്കാർ അഭിഭാഷകൻ ഓർക്കണമെന്നും കോടതി വ്യക്തമാക്കി. ഫോൺറെക്കോർഡുകൾ എങ്ങനെ പുറത്തുപോയെന്ന് ആരാഞ്ഞ കോടതി, ശബ്ദരേഖകൾ പുറത്തുപോയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾ പുറത്തുകൊടുത്തിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദിലീപ് സമാന്തര ജുഡീഷ്യൽ സംവിധാനമുണ്ടാക്കുന്നുവെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

പബ്ലിക് പ്രോസിക്യൂട്ടറോട് സഹതാപമെന്ന് മറുപടി പറഞ്ഞ കോടതി, കോടതിയെ കളങ്കപ്പെടുത്താൻ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടു. ഉത്തമബോധ്യത്തോടെയാണ് ഈ കസേരയിൽ ഇരിക്കുന്നതെന്നും വിചാരണക്കോടതി ജഡ്ജി വ്യക്തമാക്കി. ഫോൺ രേഖകൾ നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ കേസെടുത്തിട്ടുണ്ടോ. ഇല്ലെങ്കിൽ എന്തുകൊണ്ടെന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു.

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡ് വീണ്ടും പരിശോധനയ്ക്കണമെന്ന് പ്രോസിക്യൂഷൻ. നടൻ ദീലീപും കൂട്ടാളികളും ദൃശ്യങ്ങൾ മറ്റുള്ളവർക്ക് അയച്ചെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു.

എന്നാല്‍ മെമ്മറി കാർഡ് കൂടുതൽ പരിശോധന നടത്തേണ്ടതിന്റെ ആവശ്യമെന്തെന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷൻ സംശയങ്ങൾക്കെല്ലാം തിരുവനന്തപുരത്തെ ഫൊറൻസിക് ലബോറട്ടറി ഉത്തരം നൽകിയിരുന്നു എന്നായിരുന്നു കോടതിയുടെ മറുപടി.

കാർഡിലെ വിവരങ്ങൾ ഉൾപ്പെടുത്തി ലബോറട്ടറിയിൽ നിന്ന് നാല് റിപ്പോർട്ടുകൾ നൽകിയിരുന്നു. ഇതേ ചോദ്യങ്ങൾ ഉന്നയിച്ച് വീണ്ടും റിപ്പോർട്ട് തേടുകയാണ് പ്രോസിക്യൂഷൻ. പ്രോസിക്യൂഷൻ കാരണങ്ങൾ വീണ്ടും പരിശോധിക്കുന്നതിന് പര്യാപ്തമല്ലെന്നും കോടതി പറഞ്ഞു. കേസ് വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.

ആരോപണങ്ങള്‍ നിഷേധിച്ച് കാവ്യ നടിയെ ആക്രമിച്ച കേസിലെയും വധഗൂഢാലോചനാ കേസിലെയും ആരോപണങ്ങള്‍ നിഷേധിച്ച് നടി കാവ്യാ മാധവന്‍. ഇന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് തനിക്കെതിരായ ആരോപണങ്ങള്‍ താരം നിഷേധിച്ചത്. നാലര മണിക്കൂറാണ് കാവ്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. നടിയെ ആക്രമിക്കാന്‍ കാവ്യയാണ് മുന്‍കൈ എടുത്തതെന്ന തരത്തിലുള്ളതായിരുന്ന പുറത്ത് വന്ന ശബ്ദ സന്തേശം.

എന്നാല്‍ ഈ രണ്ടു കേസിലും തനിക്ക് അറിവോ പങ്കോ ഇല്ലെന്നാണ് കാവ്യ പറഞ്ഞത്. കാവ്യയെ ഇന്ന് ക്രൈംബ്രാഞ്ച് നാലര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ സഹോരദീ ഭര്‍ത്താവ് സൂരജിന്റെ ശബ്ദസന്ദേശം അടക്കമുള്ളവ നിരത്തിയായിരുന്നു ചോദ്യം ചെയ്തത്. നടിയെ ആക്രമിക്കാന്‍ കാവ്യയാണ് മുന്‍കൈ എടുത്തതെന്ന തരത്തിലുള്ളതായിരുന്ന ശബ്ദ സന്ദേശം. എന്നാല്‍ ഈ രണ്ടു കേസിലും തനിക്ക് അറിവോ പങ്കോ ഇല്ലെന്ന് കാവ്യ പോലീസിനോട് പറഞ്ഞു. ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് 4.40-ഓടെയാണ് അവസാനിച്ചത്.

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവന്‍. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ കാവ്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കേസില്‍ തുടരന്വേഷണം ആരംഭിച്ചതോടെയാണ് കാവ്യക്കെതിരേ ചില ശബ്ദരേഖകളും ഫോണ്‍സംഭാഷണങ്ങളും കണ്ടെടുത്തത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് അടക്കം കാവ്യയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശബ്ദരേഖകളാണ് അന്വേഷണസംഘം കണ്ടെടുത്തിരുന്നത്. ഇതോടെ കാവ്യാ മാധവനെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനമെടുക്കുകയായിരുന്നു.

നേരത്തെ രണ്ടുതവണ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കാവ്യാ മാധവന് അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആലുവയിലെ വീട്ടില്‍വെച്ച് ചോദ്യംചെയ്യാമെന്നായിരുന്നു കാവ്യയുടെ നിലപാട്. പ്രൊജക്ടര്‍ അടക്കമുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ തടസവും മറ്റും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഇത് വേണ്ടെന്നുവെക്കുകയായിരുന്നു. എന്നാല്‍ കാവ്യാ മാധവന്‍ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ആലുവയിലെ വീട്ടില്‍വെച്ച് തന്നെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനമെടുത്തത്.

അതേസമയം കാവ്യക്കെതിരെ രൂക്ഷ വിമർശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രം​ഗത്തെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യയെ ചോദ്യം ചെയ്യുന്നത് വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നാണ് ഇവർ പറഞ്ഞു വെക്കുന്നത്. കാവ്യ അറിയാതെ ഇതൊന്നും നടക്കുമെന്ന് താന്‍ കരുതുന്നില്ല. ഇതിന്റെയെല്ലാം തുടക്കകാരിയെന്നത് കാവ്യ മാധവനാണെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു. ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു താരം.

ഭാഗ്യലക്ഷ്മിയുടെ വാക്കുകളിങ്ങനെ:

‘നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ശക്തമായ രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന തെളിവുകളെല്ലാം വ്യക്തമാക്കുന്നത്. കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് ഗുണകരമാണ്. കാരണം അവര്‍ അറിയാതെ ഇതൊന്നും നടക്കില്ലെന്നത് നമുക്കെല്ലാം വ്യക്തമായിട്ട് അറിയാം. കാരണം ഇതിന്റെയെല്ലാം തുടക്കകാരിയെന്നത് കാവ്യ മാധവനാണ്’.

‘കാവ്യയില്‍ നിന്നാണ് സംഭവത്തിന്റെ തുടക്കം തന്നെ. കാവ്യവുമായി ദിലീപിനുള്ള ബന്ധവും പിന്നെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള പറച്ചിലും കാവ്യയുടെ പലരീതിയിലുള്ള ഫോണ്‍കോളുകളും എല്ലാം ഇതിന്റെ ഭാഗമാണ്. പെണ്‍കുട്ടി നടുറോഡില്‍ അപമാനിക്കപ്പെട്ടതിന്റെ തുടക്കമാണ് ഇതെല്ലാം തന്നെ. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യല്‍ എന്നത് കേസില്‍ വളരെ നിര്‍ണായകമായ വഴിത്തിരിവാകുന്ന കാര്യമാണ്’.

‘പക്ഷേ ഇവര്‍ പഠിച്ച കള്ളന്‍മാരാണ്. യഥാര്‍ത്ഥത്തില്‍ എല്ലാ അടവുകളും പയറ്റി കൊണ്ടിരിക്കുന്ന ആള്‍ക്കാരാണെന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. കോടതി അവരുടെ കൈയിലാണ്. അവര്‍ വിചാരിച്ച സ്ഥലത്താണ് കോടതി നില്‍ക്കുന്നത് എന്നുള്ള ആത്മവിശ്വാസത്തില്‍ ജീവിക്കുന്നവരാണ് അവര്‍ എന്തൊക്കെ പറയണമെന്ന് പ്രതികള്‍ക്ക് അഭിഭാഷകര്‍ പഠിപ്പിച്ച്‌ കൊടുക്കുന്നത് നമ്മള്‍ കേട്ടതാണ്’.

‘ചോദ്യം ചെയ്യല്‍ നീട്ടി കൊണ്ട് പോയ കാലയളവില്‍ കാവ്യയ്ക്ക് നല്ലൊരു ട്യൂഷന്‍ നടത്തിയിട്ടുണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശയമില്ല. പക്ഷേ പോലീസ് ഇതിലും വലിയ കള്ളന്‍മാരെ കണ്ടിട്ടുള്ളത് കൊണ്ട് അവര്‍ക്ക് കൃത്യമായി അറിയാം. എന്തൊക്കെ ചോദിക്കണമെന്നത്’.

‘വക്കീലന്‍മാര്‍ അവരുടെ എത്തിക്‌സ് വിട്ടുകൊണ്ടാണ് ഈ കേസ് നടത്തി കൊണ്ടിരിക്കുന്നത്. പ്രതിഭാഗത്തിന് വേണ്ടിയാണ് വാദിക്കുന്നതെങ്കിലും സാധാരണപ്പെട്ട അഭിഭാഷകര്‍ക്ക് അല്‍പ്പം മനസാക്ഷിയുണ്ടാകും. തന്റെ കക്ഷി ജയിക്കണമെന്നാണഅ അഭിഭാഷകര്‍ ആഗ്രഹിക്കുന്നതെങ്കിലും കുറ്റാരോപിതര്‍ കാണിച്ച എല്ലാ വൃത്തികേടുകള്‍ അറിഞ്ഞ് കൊണ്ട് തന്നെ തെളിവുകള്‍ എല്ലാം അഭിഭാഷകര്‍ നശിപ്പിച്ച്‌ കൊണ്ടിരിക്കുകയാണ്’.

‘കാവ്യമാധവന്‍ സ്മാര്‍ട്ട് എന്നല്ല പറയേണ്ടത്. വക്രബുദ്ധിയുള്ള സ്മാര്‍ട്ട്നസ് ആണ് അവരുടേത്. ജീവിതത്തില്‍ ഒരു കാര്യം അവര്‍ ആഗ്രഹിച്ചു. അത് നേടാന്‍ വേണ്ടി അങ്ങേയറ്റം പോയി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്ത് അവര്‍ നേടി. അതാണ് കാവ്യയുടെ സ്മാര്‍ട്ട്നെസ്. ഇതിലെവിടെയാണ് അവര്‍ പാവം എന്ന് പറയാന്‍ കഴിയുക’.

‘ഒരു പെണ്ണ് തന്നെ ഒരു പെണ്ണിനെ നടുറോഡിലിട്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ കൂട്ടുനില്‍ക്കുമോ. ഒരിക്കലും അങ്ങനെ ചെയ്യരുത്. ഇതിന് ധൈര്യമെന്നത് എന്റെ നേട്ടമാണ് ഏറ്റവും വലുത് എന്നതാണ്. എന്റെ നേട്ടത്തിന് വേണ്ടി ഞാന്‍ ഏതറ്റം വരെ പോകുമെന്ന് പറയുന്ന ഒരുപാട് പേരുണ്ട്. എന്റെ ലക്ഷ്യത്തില്‍ എത്തണം. ഞാന്‍ ആഗ്രഹിച്ചത് നേടണം. കാവ്യയ്ക്ക് അറിയാത്തതായി ഒന്നുമില്ല’

കേരള ജനതയുടെ മുന്നില്‍ നിന്ന് രക്ഷപ്പെടുക എന്നത് അവര്‍ രണ്ടുപേരുടെയും ആവശ്യമാണ്. ദിലീപും കാവ്യയും വിവാഹിതരായപ്പോള്‍ ജനങ്ങളുടെ മനസില്‍ അവരെ കുറിച്ച്‌ വല്ലാത്തൊരു പ്രതിച്ഛായയാണ് വന്നത്. ആ പ്രതിച്ഛായ ഇല്ലാതാക്കണമെങ്കില്‍ അവര്‍ ഈ കളികളെല്ലാം ഒന്നിച്ച്‌ നിന്ന് കളിച്ചേ പറ്റൂ.’

കാവ്യ മാധവന്‍ തനിക്കും ഏറെ ഇഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയായിരുന്നു. എന്നാല്‍ അവര്‍ രണ്ട് സ്ത്രീകളുടെ ജീവന്‍ വെച്ചാണ് കളിച്ചത്. ഒരു സ്ത്രീയെ തെരുവിലിട്ട് അധിക്ഷേപിക്കാനും മറ്റൊരു സ്ത്രീയെ വീട്ടില്‍ നിന്ന് ഇറക്കി വിടാനും ഒരു പെണ്ണ കാരണമാകുമ്പോള്‍ കാവ്യയോട് യാതൊരു സഹതാപവും തോന്നേണ്ട കാര്യമില്ല’.

അതേസമയം നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനാ കേസിലുമായി കാവ്യാമാധവ​ന്റെ ചോദ്യം ചെയ്യൽ അവസാനിച്ചിരിക്കുകയാണ്. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യാവലിയുമായാണ് എസ്പി മോഹന ചന്ദ്രൻ , ഡി.വൈ.എസ്പി. ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. നാലര മണിക്കൂർ നേരമാണ് താരത്തെ ചോദ്യം ചെയ്തത്.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് പൊലീസിന്റെ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയിലാണ് ബൈജു കൊട്ടാരക്കര ഇക്കാര്യം വ്യക്തമാക്കുന്നത്. ബൈജു കൊട്ടാരക്കരയുടെ വാക്കുകളിലേക്ക്

‘ ഈ ചോദ്യം ചെയ്യല്‍ പൊലീസിന്റെ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, കാരണം, ചര്‍ച്ചയില്‍ പങ്കെടുത്ത അഭിഭാഷക പറഞ്ഞു, സ്ത്രീകള്‍ക്ക് പ്രിവിലേജുണ്ട്, സെക്ഷന്‍ 160 പ്രകാരം വൈകുന്നേരം ആറ് മണി വരെ ചോദ്യം ചെയ്യാനാകൂ എന്ന്. ഫൂലന്‍ ദേവിയാണെങ്കിലും പൊലീസ് ഇങ്ങനെയാണോ ചോദ്യം ചെയ്യുന്നത്. ഫൂലന്‍ ദേവി ഒരു കൊള്ളക്കാരിയാണ്. അവര്‍ ഒരു കുറ്റം ചെയ്തു, അവരെയും പൊലീസ് ഇങ്ങനെയാണോ ചോദ്യം ചെയ്യുന്നതെന്ന് ബൈജു കൊട്ടാരക്കര ചോദിച്ചു.

ഇതൊക്കെ കാണുമ്പോഴാണ് മനുഷ്യന്‍ സത്യത്തില്‍ പ്രതികരിച്ച്‌ പോകുന്നത്. ഈ കാവ്യാ മാധവനെയും അമ്മയുമൊക്കെ ചോദ്യം ചെയ്യണം എന്ന് വന്നപ്പോഴാണ് എ ഡി ജി പി ശ്രീജിത്തിനെ പോലും ഇവിടെ നിന്ന് മാറ്റിയത്. ഇതൊക്കെ ജനം കണ്ടുകൊണ്ടിരിക്കുകയാണ്. എ ഡി ജി പി ശ്രീജിത്ത് കാവ്യാ മാധവനെ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്ത് ചോദ്യം ചെയ്യണമെന്ന് പറഞ്ഞ ഉദ്യോഗസ്ഥനാണ്. ആ പറഞ്ഞതിന്റെ ഉദ്ദേശ്യം എന്താണ്. ഏതാണ്ട് 24 ഓളം ഓഡിയോ ക്ലിപ്പുകള്‍ ഇവര്‍ക്ക് ക്ലാരിഫൈ ചെയ്യേണ്ടതുണ്ട്.

അതായത് ബാലചന്ദ്രകുമാര്‍ കൊടുത്ത ഓഡിയോ ക്ലിപ്പുകള്‍, ദിലീപിന്റെ ഫോണില്‍ നിന്നും കിട്ടിയ ഓഡിയോ ക്ലിപ്പുകള്‍, മഞ്ജു വാര്യരുടെ ചില മൊഴികള്‍, ഇതെല്ലാം സ്‌ക്രീനില്‍ ഇട്ട് കാണിച്ചുകൊടുക്കണം, ഇതെല്ലാം കേള്‍പ്പിക്കണം. ഇതിനുള്ള എല്ലാ സൗകര്യവും പത്മസരോവരത്തിലുണ്ടോ എന്ന് ബൈജു കൊട്ടാരക്കര ചോദിക്കുന്നു. ഇനി പൊലീസിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് മുഴുവന്‍ പത്മസരോവരത്തിലേക്ക് മാറ്റിയോ എന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

ഇങ്ങനെ ഒരു കേസില്‍ സ്വകാര്യ സ്ഥലത്ത് പോയി ചോദ്യം ചെയ്യുന്നത് ശരിയാണോ, പൊലീസാ സാക്ഷിയായി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് കൊണ്ടാണല്ലോ ഇങ്ങനെയായത്. ഇനി ചോദ്യം ചെയ്യല്‍ കഴിയുമ്ബോള്‍ കാവ്യ മാധവന്‍ കേസില്‍ പ്രതിയായാലോ. 30ാം തീയതിക്ക് മുമ്പ് ഒരു പാതിവെന്ത റിപ്പോര്‍ട്ട് കൊടുക്കണം, അതിനുള്ള ശ്രമമാണ് ഇപ്പോള്‍ ഉന്നതരില്‍ നിന്നും വരുന്നത്. താഴെ നിന്നല്ല, ബൈജു പൗലോസോ, മോഹനചന്ദ്രന്‍ സാറോ ഒന്നും ചെയ്യുമെന്ന ഞാന്‍ പറയുന്നത്. ഹൈക്കോടതി ഇപ്പോള്‍ ചോദിക്കുന്നു. ആരാണ് കേസ് അന്വേഷണം നടത്തുന്നത്. ഇതിന് ഡി ജി പിക്ക് മറുപടിയില്ലായിരുന്നു.

കേസില്‍ എങ്ങനെയെങ്കിലും ചോദ്യം ചെയ്‌തെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണോ എന്നും 100 ശതമാനം സംശയിക്കുന്നു. അന്വേഷണ സംഘത്തെ ഒരിക്കലും കുറ്റം പറഞ്ഞതല്ല, ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വളരെ വ്യക്തമായി ഈ കേസ് അന്വേഷിക്കുന്നുണ്ട്. ആ അന്വേഷണത്തിന് ഒരു കുഴപ്പവുമില്ല. പക്ഷേ, അവര്‍ മേലുദ്യോഗസ്ഥര്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കണം, ഇല്ലെങ്കില്‍ തലയില്‍ തൊപ്പി പോകും, ഇല്ലെങ്കില്‍ സ്ഥലം മാറ്റമാണ്. ഇത് ഏതെങ്കിലുമൊക്കെ നടന്നിരിക്കും. അതുകൊണ്ട് അവര്‍ മേലുദ്യോഗസ്ഥര്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നു. ഇപ്പോള്‍ പുതുതായി വന്ന എഡി ജി പി രണ്ട് മാസം കൂടിയേ ഉള്ളൂ എന്നാണ് പറയുന്നത്.

രണ്ട് മാസം കൊണ്ട് പെന്‍ഷനാകുന്ന ഉദ്യോഗസ്ഥനെ ഈ സ്ഥാനത്ത് കൊണ്ടിരുത്തിയത് കേസ് അട്ടിമറിക്കാനാണെന്ന് ആരെങ്കിലും സംശയിത്താല്‍ കുറ്റം പറയാനാകുമോ. ഈ കേസ് അട്ടിമറിക്കപ്പെടുമെന്ന് സംശയിക്കപ്പെടും. അല്ലെങ്കിലും ഇങ്ങനെയുള്ള ആളുകളെ അവരോധിക്കില്ല- ബൈജു കൊട്ടാരക്കര പറയുന്നു.

അതേസമയം കഴിഞ്ഞദിവസം അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് പ്രമുഖരായവർ പങ്കെടുത്തു ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. സിനിമാ പ്രവർത്തകർ ഐക്യദാർഢ്യം അറിയിച്ച് നടത്തിയ ചടങ്ങിൽ സംവിധായകൻ ബൈജു കൊട്ടാരക്കരയും പങ്കെടുത്തിരുന്നു. ഈ കേസി​ന്റെ കേസി​ന്റെ തുടക്കം മുതൽ ദിലീപിനെതിരെ സംസാരിച്ച വ്യക്തിയാണ് ബൈജു കൊട്ടാരക്കര. ഇപ്പോൾ ഒരു യൂട്യൂബ് ചാനലിൽ ബൈജു കൊട്ടാരക്കര നൽകിയ അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെയാണ്:

സാഗർ ദിലീപിൽ നിന്ന് പണം വാങ്ങിയതും കൂടുതൽ ചോദിച്ചപ്പോൾ ഉണ്ടായ തർക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പോലീസിനു ലഭിച്ചിട്ടുള്ളത്. പൾസർ സുനി ആർക്ക് കൊടുക്കാനാണ് പെൻഡ്രൈവും ആയി വന്നത് എന്നും ഇത് ആരുടെ കയ്യിലാണ് കൊടുക്കേണ്ടത് എന്നും ലക്ഷ്യ എന്ന സ്ഥാപനത്തിൽ ഇത് എങ്ങനെ എത്തി എന്നും ആരുടെ നിർദ്ദേശ പ്രകാരം എത്തിച്ചു എന്നെല്ലാം കണ്ടെത്തിയിട്ടുണ്ട്. ദിലീപിൻറെ കേസിലെ മാഡം എന്ന് ഉദ്ദേശിക്കുന്നത് ശരിക്കും ആരെയാണെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകളാണ് കിട്ടിയിട്ടുള്ളത്.

സംവിധായകൻ ബാലചന്ദ്രകുമാർ ഉള്ളപ്പോൾ ഒരു സ്ത്രീക്ക് വേണ്ടി ഇത് ചെയ്തതെന്ന് ദിലീപ് പറയുന്നു. അകത്തേക്ക് വിരൽചൂണ്ടി സംസാരിക്കുന്ന സമയത്ത് ആ മാഡം ദിലീപിൻറെ വീട്ടിലുണ്ടായിരുന്നു. അന്ന് ദിലീപിൻറെ വീട്ടിലുണ്ടായിരുന്ന സ്ത്രീയാണ് മാഡം .അവരെ വേറെ എവിടെയും തിരക്കേണ്ട കാര്യമില്ല. മാഡത്തിലേക്ക് കാര്യങ്ങൾ നീക്കിയപ്പോൾ കാവ്യമാധവൻ അടക്കമുള്ള മൂന്ന് സ്ത്രീകൾ ചേർന്നാണ് പിന്നീട് കാര്യങ്ങൾ പ്ലാൻ ചെയ്തത. അതിൻറെ തെളിവുകൾ പോലീസിന് വ്യക്തമായി കിട്ടിയിട്ടുണ്ട് .അതോടെ ഈ കേസ് തേച്ചുമായ്ച്ചു കളയാൻ പ്രതികൾ രംഗത്തിറങ്ങിയിരിക്കുകയാണ്. അതിൻറെ ഫലം ആണ് എഡിജിപിയെ അടക്കം മാറ്റാനുള്ള ശ്രമം.

മാഡത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അടുത്ത ദിവസങ്ങളിൽ പുറത്തുവരും .ആ മാഡം മുമ്പ് മൈലാഞ്ചിമൊഞ്ചുള്ളവീട് എന്ന ചിത്രത്തിൽ കാവ്യാ മാധവൻ നായിക ആയി വച്ചിരുന്നു.എന്നാൽ ജയറാം അതിനെ എതിർത്തതിനെത്തുടർന്ന് നായികയായി കാവ്യമാധവൻ വേണ്ട എന്നാണ് തീരുമാനിച്ചത് .തൻറെ നായികയായി കാവ്യ വേണ്ട എന്ന് ജയറാം പറയുകയായിരുന്നു അതിനുശേഷം മറ്റൊരു നായിക കാവ്യയ്ക്ക് പകരം വന്നു .കാവ്യാമാധവനെ മാറ്റിയതുകൊണ്ട് നടൻറെ കൈയും കാലും തല്ലി ഒടിക്കണമെന്ന് വരെ മാഡം പറഞ്ഞിരുന്നു .അത്ര ചങ്കൂറ്റത്തോടെ ആണ് ആ സ്ത്രീ അതൊക്കെ പറഞ്ഞത്.

അവരുടെ മനസ്സ് എന്തായിരിക്കണം ,ആ മാഡം പോലീസിൻറെ കയ്യിൽ അകപ്പെട്ടു എന്ന് ഉറപ്പാണ് .ഇനി അതും തേച്ചുമാച്ചു കളയാൻ ആണ് ചില ഉന്നതരുടെ ശ്രമം. അവർ നിയമത്തെ വെല്ലുവിളിക്കുകയാണ് .നാട്ടിലെ സമാധാനത്തെ ആണ് അവർ വെല്ലുവിളിക്കുന്നത് .ഇനിയും പ്രശ്നങ്ങൾ ഉണ്ടായാൽ തീർച്ചയായും ജനങ്ങൾ തെരുവിലേക്കിറങ്ങും .നടിയ്ക്ക് മാത്രമല്ല ഏത് സ്ത്രീകൾക്ക് നീതി ലഭിക്കണം അതിൻറെ ആദ്യ ചുവടാണ് ഈ സമരം. അതിജീവിതകൊപ്പം ഉണ്ടാവുകയും ഐക്യദാർഢ്യം അറിയിക്കുകയും ചെയ്യുമെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയായ ജസ്റ്റ്‌സ് ഹണി എം വര്‍ഗീസിനെ മാറ്റണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരിക്കുകയാണ് ജനനീതിയെന്ന സംഘടന. മുമ്പ് പ്രോസിക്യൂഷൻ ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. എന്നാൽ നടക്കുന്നത് ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്താനും അധിക്ഷേപിക്കാനുമുളള ശ്രമം ആണെന്നാണ് രാഹുൽ ഈശ്വർ പറയുന്നത്. ഈ നാട്ടിലെ കോടതികളെ മുഴുവന്‍ ദിലീപ് വിലക്ക് വാങ്ങി എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്നും രാഹുൽ ചോദിച്ചു.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെ:

ദിലീപ് ഈ കേസില്‍ യാതൊരു വിധത്തിലുളള ദുസ്വാധീനവും ചെലുത്തിയിട്ടില്ല. മാധ്യമങ്ങള്‍ അങ്ങനെ ഒരു അജണ്ട ഉന്നയിക്കുന്നത് മാത്രമാണ്. ജസ്റ്റിസ് ഹണി വര്‍ഗീസിനെ പോലെ നീതിന്യായ രംഗത്ത് ക്ലീന്‍ ഇമേജുളള ഒരു ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്താനും അധിക്ഷേപിക്കാനും അവരുടെ ഭര്‍ത്താവിനെ വരെ ഇതിലേക്ക് വലിച്ചിഴക്കാനുളള മാധ്യമ-പോലീസ് ഗൂഢാലോചനയാണ് നടക്കുന്നത്.

ഇങ്ങനെയൊന്നും ചെയ്തത് കൊണ്ട് ഒരു കാര്യവും ഇല്ല. എഴുത്ത് എഴുതാന്‍ ആര്‍ക്കും അധികാരമുണ്ട്. പക്ഷേ ദിലീപിനെതിരെ നടക്കുന്ന നരനായാട്ടും ദിലീപിന് അനുകൂലമായി പറയുന്നവരെ കരിവാരി തേക്കാനുമുളള നീക്കവുമാണ് നടക്കുന്നത്. നാളെ നമ്മുടെ ആഗ്രഹം അനുസരിച്ച്‌ ജഡ്ജിമാരെ മാറ്റിയാല്‍ ഈ കേസില്‍ എതിര്‍ വിധി വന്നാല്‍ ദിലീപ് വേറെ ജഡ്ജിയെ വെക്കണം എന്ന് പറയുകയാണെങ്കില്‍ സമ്മതിക്കുമോ. ഒരു കേസില്‍ അനുകൂലമല്ലാത്ത വിധിയുണ്ടായാല്‍ ജഡ്ജിയെ കുറ്റം പറയുകയാണോ വേണ്ടത്

ജനനീതി സംഘടന സുപ്രീം കോടതി ജഡ്ജിന് കത്ത് നല്‍കുകയാണ് ചെയ്തിരിക്കുന്നത്, അല്ലാതെ പെറ്റീഷന്‍ നല്‍കുകയല്ല. ദിലീപിനേയും കാവ്യയേയും അമ്മയേയും മകളേയും വരെ കേസിലേക്ക് വലിച്ചിഴച്ച്‌ അധിക്ഷേപിക്കുകയും അവഹേളിക്കുകയാണ് ചെയ്യുന്നത്. ജഡ്ജിക്കെതിരെയല്ല ബൈജു പൗലോസിന് എതിരെയാണ് അന്വേഷണം വേണ്ടത്. കുടുംബം വേണോ രാമന്‍പിളള വേണോ എന്ന് ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയതായി സായ് ശങ്കര്‍ പറഞ്ഞിട്ട് അതില്‍ അന്വേഷണം നടന്നോ

ബൈജു പൗലോസിന് ഇവരില്‍ പലരുമായി ബന്ധമുണ്ടെന്നും ഫോണ്‍ പരിശോധിക്കണം എന്നും ദിലീപ് പറഞ്ഞിരുന്നു. എന്തേ പരിശോധിക്കാത്തത്. ദിലീപിന് എതിരെ നില്‍ക്കുന്ന വലിയൊരു മാഫിയ ഉണ്ട്. അവര്‍ സൈബര്‍ ഗുണ്ടകളെ ഇറക്കി ദിലീപിനെ അധിക്ഷേപിക്കുന്നു. അതോടൊപ്പം നടിക്ക് നീതി കിട്ടണം എന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. തങ്ങളെല്ലാം നടിക്ക് നീതി കിട്ടണം എന്ന് ആഗ്രഹിക്കുന്നവരാണ്. അതിന് ദിലീപിനെ കള്ളക്കേസില്‍ കുടുക്കണം എന്ന് പറയുന്നതില്‍ എന്താണ് ന്യായം.

ജഡ്ജിയുമായി ആത്മബന്ധമെന്ന് ദിലീപിന്റെ അനിയന്‍ അനൂപ് പറയുന്നതെന്ന് പറഞ്ഞ് പുറത്ത് വിട്ട ചാനല്‍ ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്ക് മലക്കം മറിഞ്ഞു. ആ ഓഡിയോ ആരുടേതാണെന്ന് പറയാനുളള ഉത്തരവാദിത്തം പോലീസിനും മാധ്യമങ്ങള്‍ക്കുമാണ്. ആ പിതൃശൂന്യ ഓഡിയോ ആരുടേതാണ് എന്ന് അറിയാനുളള അവകാശം നാട്ടുകാര്‍ക്കില്ലേ. അത് അനൂപിന്റേതാണ് എന്ന് പറഞ്ഞാണ് കൊണ്ടുവന്നത്. മാധ്യമങ്ങളെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ ദിലീപ് വിരുദ്ധര്‍ക്ക് സാധിക്കുന്നു

കേരളത്തിലെ ജനങ്ങള്‍ക്ക് ജസ്റ്റിസ് ഹണി വര്‍ഗീസിനെ വിശ്വാസം തന്നെയാണ്. മുതിര്‍ന്ന സഖാവിന്റെ മകളാണ്. ചിന്താപരമായി ഇടതുപക്ഷക്കാരിയാണ്. താന്‍ അവരെ എതിര്‍ക്കുന്ന വ്യക്തിയാണ്. പക്ഷേ ഹണി വര്‍ഗീസിന് മുന്നില്‍ മുട്ട് വിറയ്ക്കുന്ന പ്രോസിക്യൂഷന്‍ കയ്യില്‍ തെളിവുകളൊന്നും ഇല്ലാത്തപ്പോള്‍ നാടകം കളിക്കുകയാണ്. വലിയ ശബ്ദത്തില്‍ പല കാര്യങ്ങള്‍ പറയുന്നതും രാജി നാടകം നടത്തുന്നതും കയ്യില്‍ ഒന്നും ഇല്ലാത്തത് കാരണമാണ്.

ജഡ്ജിയെ മാറ്റണം എന്ന് പറഞ്ഞ് കോടതിയെ സമീപിച്ചിട്ട് എന്തുകൊണ്ട് ആ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. പ്രോസിക്യൂഷന് പറയാന്‍ ഒന്നുമില്ല. മാധ്യമങ്ങളെ ഉപയോഗിച്ച്‌ ഒരു അജണ്ട നടപ്പിലാക്കുക എന്നതാണ് പ്രോസിക്യൂഷന്റെ തന്ത്രം. ഈ നാട്ടിലെ കോടതികളെ മുഴുവന്‍ ദിലീപ് വിലക്ക് വാങ്ങി എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും. ദിലീപിനെ എങ്ങനെ എങ്കിലും കുടുക്കണം എന്നുളളത് മാത്രമാണ്. ഇതൊരു ടാര്‍ഗറ്റഡ് ക്യാംപെയ്ന്‍ ആണ്’. അദ്ദേഹം പറഞ്ഞു.

അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ ‘പത്മസരോവരം’ വീട്ടിലെത്തി.
ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതിനായാണ് അന്വേഷണ സംഘം ദിലീപിന്റെ വീട്ടിലെത്തിയിരിക്കുന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യം ചെയ്യും.

ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും കാവ്യയ്ക്ക് നോട്ടിസ് നൽകിയിരുന്നു. ചോദ്യം ചെയ്യലിനായി ഇന്നു 11 മണിക്ക് ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ, ആലുവ ‘പത്മസരോവരം’ വീട്ടിൽവച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇതേത്തുടർന്നാണ് ഇവിടെ വച്ച് ചോദ്യം ചെയ്യാനുള്ള നീക്കം.

നേരത്തെയും ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടിസ് നൽകിയിരുന്നു. എന്നാൽ, അസൗകര്യം അറിയിച്ച് കാവ്യ ക്രൈംബ്രാഞ്ചിന് കത്തുനൽകി. അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണു കേസിനു വഴിയൊരുക്കിയ പീഡനത്തിനു കാരണമായതെന്നു ദിലീപിന്റെ സഹോദരീ ഭർത്താവ് പറയുന്ന ശബ്ദ സന്ദേശത്തെത്തുടർന്നാണു കാവ്യയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

നടിയെ പീ‍ഡിപ്പിച്ച കേസിനു മുൻപ് അതിജീവിത, നടൻ ദിലീപ്, നടി മഞ്ജു വാരിയർ എന്നിവർക്കിടയിൽ ഏതെങ്കിലും സാമ്പത്തിക, റിയൽ എസ്റ്റേറ്റ് ബിസിനസുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചു. തുടരന്വേഷണത്തിൽ ഇത്തരത്തിലുള്ള ചില സൂചനകൾ അന്വേഷണ സംഘത്തിന‌ു ലഭിച്ചിരുന്നു. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാവ്യയുടെ ചോദ്യംചെയ്യൽ പൂർത്തിയാകുന്നതോടെ തുടരന്വേഷണത്തിന്റെ നിർണായക ഘട്ടം പൂർത്തിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here