Wednesday, June 16, 2021

ദുരിതാശ്വസ നിധിയിലേയിലേയ്ക്ക് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഒരു കോടി രൂപ നല്‍കി

Must Read

കൊച്ചി : കോവിഡ് 19 പ്രതിരോധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും കുടുംബവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വ്യക്തിഗത സംഭാവനയായി ഒരുകോടി രൂപ നല്‍കികൊണ്ടാണ് ചിറ്റിലപ്പിള്ളി കുടുംബം സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. ദുരിതാശ്വാസ നിധിയിലേയ്ക്കുളള ഒരുകോടിയുടെ ചെക്ക് കളമശ്ശേരി എം.എല്‍.എ ഓഫീസിലെത്തി മന്ത്രി പി രാജീവിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കൈമാറി. വീഗാലാന്‍ഡ് ഡവലപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി ജയരാജും സന്നിഹിതരായിരുന്നു.

Leave a Reply

Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്....

More News