നടിയെ ആക്രമിച്ച കേസ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് കെ.കെ.രമ എംഎല്‍എ

0

കോഴിക്കോട്∙ നടിയെ ആക്രമിച്ച കേസ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് കെ.കെ.രമ എംഎല്‍എ. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്കായി വാദിച്ച ആളാണ് നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ അഭിഭാഷകനായ ബി.രാമന്‍ പിള്ള. ടിപി കേസിലെ പ്രതികളെ സഹായിച്ചതിനുള്ള പ്രത്യുപകാരമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. അതിജീവിതയ്ക്കു നീതി ലഭിക്കുന്ന സാഹചര്യം ഇപ്പോഴില്ല. ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പ് മറുപടി പറയണമെന്നും കെ.കെ.രമ പറഞ്ഞു.
‘പൂർണമായും ഈ കേസ് അട്ടിമറിക്കപ്പെട്ടു. കേസ് അട്ടിമറിച്ചതിൽ സംസ്ഥാന സർക്കാരിന്റെ പങ്ക് വലുതാണ്. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ കോടതിയിൽ വച്ച് ചോർന്നു. ദിലീപിന്റെ അഭിഭാഷകനായ ബി.രാമന്‍ പിള്ളയെ സർക്കാർ സംരക്ഷിക്കുന്നു. ടിപി കേസിലെ പ്രത്യുപകാരമാണിത്’ – അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here