ചന്ദ്രമണ്ഡലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് വനം വകുപ്പിൻ്റെ പിടി കിട്ടാപ്പുള്ളിയെ

മറയൂർ: കാന്തല്ലൂർ ചന്ദ്രമണ്ഡലത്ത് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തിനെ തുടർന്ന് പോലീസ് ഉന്നതാധികാരികൾ സ്ഥലത്തെത്തി പരിശോധന നടത്തി. ഇടുക്കി അഡീഷണൽ എസ്.പി.സുനിൽകുമാർ എ.യു, മൂന്നാർ ഡിവൈ.എസ്.പി. കെ.ആർ.മനോജ്, മറയൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് ബിജോയ് പി.ടി. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്.

തമിഴ്നാട് വെല്ലൂർ തിരുപ്പത്തൂർ ജവാദ് മലയിൽ രാമസ്വാമി മകൻ സതീഷി(27)ന്റെ മൃതദേഹം ചന്ദ്രമണ്ഡലം ഭാഗത്തെ പാറക്കെട്ടിന് താഴെനിന്ന് ജൂലായ്‌ 16-നും, നാഗർകോവിൽ മേൽരാമൻ പുത്തൂർ സ്വദേശി മാധവന്റെ(35) മൃതദേഹം സമീപത്തുനിന്നും ജൂലായ്‌ 18-നും കണ്ടെടുത്തു. ചന്ദനം കടത്തവേ പാറക്കെട്ടിൽ നിന്നു താഴെവീണാണ് മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ജൂലായ്‌ 15-ന് 108 കോൾ സെൻറിലേക്ക് ചന്ദ്രമണ്ഡലത്തിൽ പരിക്കേറ്റു കിടക്കുകയാണ് എന്ന ഒരു ഫോൺ സന്ദേശമാണ് സംഭവം പുറത്തറിയുന്നതിന് സഹായമായത്.

മാധവൻ വനംവകുപ്പിന്റെ പിടികിട്ടാപ്പുള്ളി

ചന്ദ്രമണ്ഡലത്തിൽ മരിച്ച മാധവൻ വനംവകുപ്പിന്റെ നിരവധി ചന്ദനക്കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ്. ഒള്ളവയൽ മാധവൻ എന്നും ജവാദ് മാധവൻ എന്നുമാണ്‌ ഇയാൾ അറിയപ്പെടുന്നത്. കാന്തല്ലൂർ ഒള്ളവയലിലാണ് ഇയാൾ താമസിച്ചിരുന്നത്.

പിന്നീട് തമിഴ്നാട്ടിലായി വാസം. കാന്തല്ലൂർ, മറയൂർ ചന്ദനക്കാടുകളിൽനിന്നു ചന്ദനം കടത്തിയതിന് 2005 മുതൽ 2012 വരെ ആറുകേസുകളാണ് വനം വകുപ്പ് എടുത്തിട്ടുള്ളത്.

ഒരു കഞ്ചാവ് കേസ് പാലക്കാട്ടും എടുത്തിട്ടുള്ളതായി മറയൂർ റേഞ്ച് ഓഫീസർ എം.ജി.വിനോദ് കുമാർ പറഞ്ഞു. ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാത്ത ഇയാൾക്ക്‌ മറയൂർ ചന്ദനക്കാടുകളെക്കുറിച്ചും വനപാതകളെക്കുറിച്ചും നല്ല പരിചയമുണ്ടായിരുന്നു.

Leave a Reply