കൊല്ലം: ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ അടുക്കള ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വിലയും. സാധാരണ ഉപയോഗിക്കുന്ന പല ഇനങ്ങൾക്കും പത്ത് മുതല്‍ 50 രൂപയിലേറെയാണ് വർധിച്ചത്. എന്നാൽ, പലവ്യഞ്ജന വിലയില്‍ കാര്യമായ മാറ്റമില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
സർക്കാരിന്റെ പലവ്യഞ്ജന കിറ്റ് വിതരണം തുടരുന്നതിനാലാണ് പലവ്യഞ്ജന വില മാറ്റമില്ലാതെ തുടരുന്നത്. പച്ചക്കറി വിലയിൽ വൻ കുതിപ്പാണ് ദിവസങ്ങൾ കൊണ്ട് ഉണ്ടായത്. നാല്പ്പതില് കിടന്ന സവാള വില അമ്പത്തിരണ്ടിലെത്തി. തക്കാളി വില ഇരുപതില്‍ നിന്ന് നാല്‍പ്പതായി.പതിനഞ്ച് രൂപയായിരുന്ന വെണ്ടയ്ക്ക വില അറുപത് കടന്നു. ഒരു കിലോ അമരയ്ക്കയ്ക്ക് നാല്‍പ്പത് രൂപയാണ് നിലവിലെ വില.
ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് ലോറി വാടകയില്‍ ഉള്‍പ്പെടെയുണ്ടായ വര്‍ധനയാണ് പച്ചക്കറി വിപണിയെയും സ്വാധീനിച്ചതെന്നാണ് വിൽപ്പനക്കാരുടെ പക്ഷം.
കാലിത്തീറ്റ ഉല്‍പ്പന്നങ്ങളുടെ വിലയിലും കാര്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്.
English summary
Kitchen budget and vegetable prices out of tune following fuel prices; No change in grocery prices