Sunday, January 23, 2022

സിനിമ പ്രീമിയർ ലീഗ് ക്രിക്കറ്റ്; കൊറിയോഗ്രാഫർ ടീമിനെ ഒമ്പത് റൺസിന് പരാജയപ്പെടുത്തി കിംഗ് മെക്കേഴ്സ് കിരീടം സ്വന്തമാക്കി

Must Read

കൊച്ചി: ആക്ഷൻ ഹീറോസ് 11 രാജഗിരി കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച സിനിമ പ്രീമിയർ ലീഗ് ക്രിക്കറ്റ് വാശിയേറിയ ഫൈനൽ മത്സരത്തിൽ കൊറിയോഗ്രാഫർ ടീമിനെ ഒമ്പത് (9) റൺസിന് പരാജയപ്പെടുത്തിയാണ് കിംഗ് മെക്കേഴ്സ് കിരീടം സ്വന്തമാക്കിയത്. തുടക്കം മുതൽ പ്രധിരോധത്തിലൂന്നിയാണ് ഇരു ടീമുകളും കളിച്ചത്.

എവലൂഷൻ ക്രിക്കറ്റ് ക്ലബ്ബും,കിംഗ് മേക്കേഴ്സും തമ്മിലുള്ള സെമി ഫൈനൽ മത്സരത്തിൽ മുപ്പത്തിയാറ് (36) റൺസിൻ്റെ വിജയത്തിലാണ് കിംഗ് മേക്കേഴ്സ് ഫൈനലിലേക്ക് കടന്നത്. കൊച്ചിൻ സൂപ്പർ കിംങ്സും, കൊറിയോഗ്രാഫേസും തമ്മിലുള്ള സെമി ഫൈനൽ മത്സരത്തിൽ കൊച്ചിൻ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തിയാണ് കൊറിയോഗ്രാ ഫേഴ്സ് ഫൈനലിലേക്ക് കടന്നത്.

സിനിമ പ്രീമിയർ ലീഗ് ക്രിക്കറ്റ്; കൊറിയോഗ്രാഫർ ടീമിനെ ഒമ്പത് റൺസിന് പരാജയപ്പെടുത്തി കിംഗ് മെക്കേഴ്സ് കിരീടം സ്വന്തമാക്കി 1

മാൻ ഓഫ് ദി മാച്ച്-സിബി,മികച്ച ബാറ്റ്സ്മാൻ-നോയൽ (174 റൺസ്, കിങ്മകേഴ്സ്),മികച്ച ബോളർ- ഭിജിത്ത്(8വിക്കറ്റ്.കൊറിയോഗ്രാഫേഴ്സ്)മികച്ച ഫീൽഡർ-മെർലിൻ സി. ബി.(കിംഗ് മേക്കേഴ്സ്),മികച്ച ബൗണ്ടറി-സിദ്ധാർഥ് (8സിക്സ്, കിംഗ് മേക്കേർസ്)മികച്ച കീപ്പർ-ശരത്ത്,മികച്ച ക്യാച്ച്-സെബിൻ (ടി സി.സി).മാൻ ഓഫ് ദി സീരീസ്-അഭിജിത്ത് (കൊറിയോഗ്രാഫേഴ്‌സ്). മലയാള സിനിമയിലെ പ്രൊഡക്ഷൻ കൺട്രോളറും, പ്രൊഡ്യൂസറും ആയ,Dr.ബാദുഷ എൻ.എം,മഞ്ജു ബാദുഷ,CPL ചെയർമാൻ പോളി വടക്കൻ,മലയാള സിനിമാ സംവിധായകൻ സജി സുരേന്ദ്രൻ തുടങ്ങിയ ഒട്ടേറെ പേർ ചടങ്ങിൽ പങ്കെടുത്തു.വിജയികൾക്ക് പ്രശസ്ത സിനിമാതാരം ടിനിടോം ട്രോഫികൾ സമ്മാനിച്ചു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News