Sunday, September 26, 2021

പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ കിളിമാനൂർ പോലീസ് അറസ്റ്റുചെയ്തു

Must Read

പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ കിളിമാനൂർ പോലീസ് അറസ്റ്റുചെയ്തു. സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ എട്ടിനാണ് സംഭവം.

പെൺകുട്ടിയുടെ താമസസ്ഥലത്തും സമീപത്തും മീൻകച്ചവടം നടത്തിവന്ന പാങ്ങോട് വില്ലേജിൽ ഭരതന്നൂർ പുളിക്കരക്കുന്ന് ലിൻഷാദ് മൻസിലിൽ ഷെലാജ്(37) ആണ് പെൺകുട്ടിയെ ഉപദ്രവിച്ചത്.

പെൺകുട്ടി വിവരം പറഞ്ഞതിനെത്തുടർന്ന് രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി. ആറ്റിങ്ങൽ ഡിവൈ.എസ്.പി. ഡി.എസ്.സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് ഇൻസ്പെക്ടർ എസ്.സനൂജ്, സബ് ഇൻസ്പെക്ടർമാരായ എം. എസ്.സത്യദാസ്, ജി.സുനിൽകുമാർ, രാജേന്ദ്രൻ, സി.മോഹനൻ നായർ, എസ്.സി.പി.ഒ. ഷംനാദ്, സി.പി.ഒ. കിരൺ, ഗായത്രി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Latest News

നിര്യാതരായി

ദേവകിനെട്ടൂർ: ആഞ്ഞിലിവേലിൽ ദേവകി (86) കോവിഡ് ബാധിച്ച് അന്തരിച്ചു. ഭർത്താവ്: പരേതനായ എ.കെ. രാഘവൻ (റിട്ട. നേവൽ ബേസ്). മക്കൾ: എ.ആർ. പ്രസാദ് (സി.പി.ഐ. തൃപ്പൂണിത്തുറ...

More News