വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; വിദഗ്ധ സമിതി അന്വേഷണമില്ല; ഗൂഢാലോചന വാദവും തളളി ആരോഗ്യമന്ത്രി

0

തിരുവനന്തപുരം :തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം രോഗി മരിച്ച സംഭവത്തിൽ വിദഗ്ധ സമിതി അന്വേഷണം വേണമെന്ന ഡോക്ടർമാരുടെ ആവശ്യം തളളി ആരോഗ്യമന്ത്രി വീണ ജോർജ്. ചികിൽസയിൽ വീഴച ഉണ്ടായോ, ശസ്ത്രക്രിയയിൽ പിഴവ് ഉണ്ടായോ എന്നതടക്കം ശാസ്ത്രീയമായി അന്വേഷിക്കാൻ വിദഗ്ധ മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്നും കുറ്റം കണ്ടെത്തിയാൽ മാത്രം നടപടി എടുക്കണമെന്നുമായിരുന്നു മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെ ജി എം സി ടി എയുടെ ആവശ്യം.  ഇതാണ് ആരോഗ്യമന്ത്രി സാധ്യമല്ലെന്ന് വ്യക്തമാക്കിയത്. 
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആശ തോമസിൻറെ അന്വേഷണം നടക്കുന്നുണ്ട്. സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്. ശസ്ത്രക്രിയ വൈകിയോ എന്നതടക്കം പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ മനസിലാകു. ഡോക്ടർമാരുടെ സസ്പെൻഷൻ നടപടിയിൽ കെ ജി എം സി ടി എ പ്രതിഷേധത്തിലാണ്. 
പുറത്തു നിന്നുള്ളവർ പെട്ടി തട്ടിയെടുത്തു എന്നത് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ഉന്നയിച്ച പരാതിയാണ്. ഇതിനെക്കുറിച്ചും വിശദ അന്വേഷണം നടക്കുന്നുണ്ട്. അതേസമയം ഡോക്ടർമാർ ഉന്നയിച്ച് ഗൂഢാലോചന വാദം ആരോഗ്യമന്ത്രി അംഗീകരിക്കുന്നില്ല.ഇത്രയും വലിയ സംവിധാനം ഒരുക്കുമ്പോൾ തെറ്റ് പറ്റാതെ നോക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ടവർക്ക് ഉണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. 

അത്യാഹിത വിഭാഗത്തിൽ വിദഗ്ധ ചികിൽസ അതിവേഗം ലഭ്യമാക്കാൻ റെഡ് ടാഗ് സംവിധാനം എല്ലാ മെഡിക്കൽ കോളജ് ആശുപത്രികളിലും ഏർപ്പെടുത്തും. എമർജൻസി വിഭാഗം പ്രവർത്തനം തുടങ്ങിയ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രമാണ് നിലവിൽ ഈ സംവിധാനം ഉള്ളത്
കൊവിഡ്
കൊവിഡിൽ കേരളത്തിൽ പുതിയ വകഭേദം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ഇപ്പോൾ പകരുന്നത് ഒമിക്രോണ ആണ്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി
ഭക്ഷ്യസുരക്ഷ വകുപ്പ്
ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനകൾ കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഒഴിവുകൾ രണ്ട് മാസത്തിനകം നികത്തുമെന്നും മന്ത്രി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here