സോറന്റോ എസ്യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി. ഏറ്റവും പുതിയ 2021 സോറന്റോയ്ക്ക് ഇനി മുതല്‍ ണ്ട് ഓഫ്-റോഡ് വേരിയന്റുകള്‍ കൂടി ഉണ്ടാകും. കസ്റ്റം-ബില്‍റ്റ് സോറന്റോ എസ്യുവികളുടെ ജോഡികളായ യോസെമൈറ്റ്, സിയോണ്‍ എഡിഷനുകള്‍ കിയയുടെ വെര്‍ച്വല്‍ ദേശീയ ഡീലര്‍ മീറ്റിംഗിലാണ് അവതരിപ്പിച്ചത്. 20 ഇഞ്ച് ഓഫ്-റോഡ് വീലുകള്‍, 8.3 ഇഞ്ചായി ഉയര്‍ത്തിയ റൈഡ് ഹൈറ്റ്, മെച്ചപ്പെട്ട അപ്റോച്ച്-ഡിപ്പാര്‍ച്ചര്‍ ആംഗിളുകള്‍, കൂടുതല്‍ നൂതന ഓള്-വീല്‍ ഡ്രൈവ് സാങ്കേതികവിദ്യ സ്നോ മോഡ്, ശക്തമായ റൂഫ് റാക്ക് എന്നിവ ഉപയോഗിച്ചാണ് പുതിയ സോറന്റോ X-ലൈന്‍ വേരിയന്റുകളെ കമ്ബനി നിര്‍മിച്ചിരിക്കുന്നത്.
രണ്ട് പുതിയ സോറന്റോ എസ്യുവി മോഡലുകളില്‍ ഓരോന്നിനും അമേരിക്കയുടെ ദേശീയ പാര്‍ക്കുകളില്‍ കാണപ്പെടുന്ന ഔട്ട്ഡോര്‍ പരിതസ്ഥിതികളില്‍ നിന്ന് അതിന്റെ പേരും പ്രചോദനവും ലഭിക്കുന്നു.സോറന്റോ യോസെമൈറ്റ് പതിപ്പ് ഉയര്‍ന്ന ഉയരത്തിലുള്ള സാഹസികതയ്ക്കും പര്‍വത ജീവിതത്തിനുമായി നിര്‍മിച്ചതാണ്, ഗ്ലോസും മാറ്റ് ബ്ലാക്ക് ആക്സന്റുകളും ഉപയോഗിച്ച് മാറ്റ് ഫിനിഷില്‍ ‘പൈന്‍ ഗ്രീന്‍’ കളറിലാണ് ഈ പതിപ്പ് ഒരുങ്ങിയിരിക്കുന്നത്. മറുവശത്ത് സോറന്റോ സിയോണ്‍ എഡിഷന് മരുഭൂമിയിലെ മണല്‍ത്തീരങ്ങളെ നേരിടാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഗ്ലോസ്സ് ബ്ലാക്ക് ആക്സന്റുകളുള്ള ഗ്ലോസി ഫിനിഷില്‍ ‘ഡെസേര്‍ട്ട് സാന്‍ഡ് കളര്‍ ഓപ്ഷനാണ് ഈ വേരിയന്റിന് ലഭിക്കുന്നത്. ഈ രണ്ട് എസ്യുവികളിലും 20 ഇഞ്ച് വീലുകള്‍ക്കും 32 ഇഞ്ച് ഓള്-ടെറൈന്‍ ടയറുകള്‍ക്കും മുകളില്‍ ഇരിക്കുന്ന കസ്റ്റം ഫെന്‍ഡര്‍ ഫ്ലേറുകളുണ്ട്.
ഒരു സാറ്റിന് ക്രോം ഫിനിഷില്‍ കസ്റ്റമൈസ്ഡ് സ്കിഡ് പ്ലേറ്റുകളും ബ്രഷ് ഗാര്‍ഡുകളും അവയില്‍ ഉള്‍പ്പെടുന്നു. ഗിയറുകള്‍ പായ്ക്ക് ചെയ്യുന്നതിന് യോസെമൈറ്റ് പതിപ്പിന് റൂഫ് റാക്ക് ലഭിക്കുന്നുണ്ട്. സിയോണ്‍ എഡിഷന് ഒരു ഫുള്‍-ലെങ്ത് കാര്‍ഗോ ടോപ്പും ഉണ്ട്. അഡ്വഞ്ചര്‍ കാറുകളെ ഇഷ്ടപ്പെടുന്നവരെ ആകര്‍ഷിക്കുന്നതിനായി രണ്ട് എസ്യുവികളും ഉടന്‍ തന്നെ വില്‍പ്പനയ്ക്ക് എത്തിയേക്കും. ഈ വര്‍ഷം മാര്‍ച്ചില്‍ കിയ മോട്ടോര്‍സ് പുതിയ 2021 സോറന്റോ എസ്യുവി പുറത്തിറക്കിയിരുന്നു. ഇത് ഓഫ് റോഡ് ഡ്രൈവിംഗിനായി പ്രത്യേക ടെറൈന്‍ മോഡ് ഉള്‍പ്പെടുത്തിയാണ് വില്‍പ്പനയ്ക്ക് എത്തിയത്.Kia Motors is all set to expand its model line with two new variants of the Sorrento SUV. As part of that, it branded the SUV’s rugged X – line concept