Thursday, July 29, 2021

ഉത്തർപ്രദേശിൽ നിന്നെത്തി മലയാളം മീഡിയം സ്കൂളിൽ പഠിച്ച് ഖുഷ്ബു കുമാരി നേടിയത് എല്ലാ വിഷയത്തിലും എ പ്ലസ്

Must Read

തൃശൂർ ∙ പത്താംക്ലാസ് ഫലം വന്നപ്പോൾ ഖുഷ്ബു കുമാരിക്കും അരണാട്ടുകര തരകൻസ് സ്കൂളിനും സന്തോഷം. ഉത്തർപ്രദേശിൽ നിന്നെത്തി മലയാളം മീഡിയം സ്കൂളിൽ പഠിച്ച് ഖുഷ്ബു കുമാരി നേടിയത് എല്ലാ വിഷയത്തിലും എ പ്ലസ്. ഉത്തർപ്രദേശ് ബലിയ സ്വദേശികളാണു ഖുഷിന്റെ അച്ഛൻ ലക്ഷ്മൺകുമാറും അമ്മ റീനാകുമാരിയും.

ജയ്ഹിന്ദ് മാർക്കറ്റിലെ തുണിക്കടയിൽ ജീവനക്കാരനാണ് ലക്ഷ്മൺ. ഏറെക്കാലമായി ഇവർ തൃശൂരിലാണു താമസം. അതിനാൽ ഒന്നാം ക്ലാസ് മുതൽ അരണാട്ടുകര തരകൻസ് വിദ്യാലയത്തിലാണു പഠിക്കുന്നത്. പഠിച്ചു ജോലി നേടി അച്ഛനും അമമ്മയ്ക്കും തണലാവണമെന്നാണു ഖുഷ്ബുവിന്റെ ആഗ്രഹം.

Leave a Reply

Latest News

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ. കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ...

More News