Saturday, May 15, 2021

സർക്കാർ നടത്തിവരുന്ന കൂട്ടപ്പരിശോധനയുടെ അപ്രായോഗികതയും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു

Must Read

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സർക്കാർ നടത്തിവരുന്ന കൂട്ടപ്പരിശോധനയുടെ അപ്രായോഗികതയും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. കൂട്ടപ്പരിശോധന നടത്തുന്നത് മൂലം പരിശോധനാ ഫലം വൈകുകയും ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്തതായി കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടുന്നു.

എങ്ങനെ രണ്ടാം തരംഗത്തെ നേരിടണമെന്നതിന്റെ നിർദ്ദേശങ്ങളും കെ.ജി.എം.ഒ.എ മുന്നോട്ടുവയ്ക്കുന്നു.

കെ.ജി.എം.ഒ.എ മുഖ്യമന്ത്രിയ്ക്കയച്ച കത്തിന്റെ പ്രസക്ത ഭാഗങ്ങൾ

കോവിഡ് പ്രതിരോധ ചികിത്സാരംഗത്ത് കഴിഞ്ഞ ഒന്നര വർഷമായി ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ സ്വന്തം ആരോഗ്യം പോലും തൃണവത്കരിച്ച് ആത്മസമർപ്പണത്തോടെ ജോലി ചെയ്തു വരുന്നു. പൊതുജനാരോഗ്യരംഗത്തെ വിദഗ്ദരുടെ കൂട്ടായ്മ എന്ന നിലയിലും കഴിഞ്ഞ ഒന്നര വർഷത്തിലധികമായി ഈ മഹാമാരിക്കെതിരെ പോരാടിയ ഫീൽഡ് തല പരിജ്ഞാനത്തിന്റെയും വെളിച്ചത്തിൽ കെ ജി എം ഒ എ ഈ വിഷയത്തിൽ ഞങ്ങളുടെ ആശങ്കകൾ അറിയിക്കുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യുന്നു.

 1. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് സ്വാഗതാർഹമാണ് എന്നാൽ നിലവിലെ സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ അടിസ്ഥാന സൗകര്യം കൂടെ പരിഗണിക്കുമ്പോൾ ഇതിന്റെ പ്രായോഗികതയിലും ശാസ്ത്രീയതയിലും കെ ജി എം ഒ എ ക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്. നമ്മുടെ RTPCR ടെസ്റ്റിംഗ് സംവിധാനങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറം പരിശോധനകളാണ് ഇപ്പോൾ ചെയ്യുന്നത്. പരിശോധന ഫലം വരാൻ ദിവസങ്ങൾ തന്നെ കാത്തിരിക്കേണ്ടി വരുന്നു. കഴിഞ്ഞ ആഴ്ചയിലെ augmented test ന്റെ ഫലം ഇപ്പാഴും പൂർണ്ണമായും ലഭ്യമായിട്ടില്ല. ഇത് augmented testing ന്റെ ഉദ്ദേശം തന്നെ വിഫലമാക്കുന്നതാണ്. മാത്രമല്ല ചികിത്സാർത്ഥം നിർബന്ധമായും ചെയ്യേണ്ട പരിശോധനയുടെ ഫലം യഥാസമയത്ത് ലഭ്യമാവുന്നതിനെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. പരിശോധന സാമ്പിൾ എടുക്കാനുള്ള മാനവ വിഭവശേഷിയും വകുപ്പിൽ പരിമിതമാണ്. ഈ വസ്തുതകൾ പരിഗണിക്കാതെ വീണ്ടും കൂട്ട പരിശോധന നടത്താനുള്ള തീരുമാനം നമ്മുടെ ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും എന്ന് ഞങ്ങൾക്ക് ആശങ്കയുണ്ട്. ഈ വസ്തുതകൾ കണക്കിലെടുത്ത് പരിശോധന രോഗലക്ഷണമുള്ളവരിലും അവരുടെ primary contact ലേക്കും target group ലേക്കും നിജപ്പെടുത്തണം. മുഴുവൻ ജനങ്ങളും രോഗവ്യാപനം തടയുന്ന പ്രതിരോധ മാർഗ്ഗങ്ങൾ അവലംബിക്കുന്നു എന്ന് കർശനമായി ഉറപ്പു വരുത്തുകയുമാണ് ഈ പാൻഡമിക്കിന്റെ ഇന്നത്തെ അവസ്ഥയിൽ നിർബന്ധമായും ചെയ്യേണ്ടത്.
  RTPCR testing capacity കൂട്ടുവാനുള്ള ലാബ് സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു. കൂടുതൽ മിശേഴലി ലേേെശിഴ സശ േലഭ്യതയും ഉറപ്പ് വരുത്തണം. സർക്കാർ സംവിധാനത്തിലെ swab collection ലാബ് ടെക്നീഷ്യൻമാർ, ദന്തൽ ഡോക്ടർമാർ, MLSP, സ്റ്റാഫ് നേഴ്സ് തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയുള്ള സംവിധാനം വിപുലീകരിക്കുകയും ഇതിന് അധികമായി വേണ്ട മാനവ വിഭവശേഷി ഉറപ്പു വരുത്തുകയും വേണം. Data entry operator മാരുടെ കുറവ് വലിയ തോതിൽ ഈ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇതും പരിഹരിക്കപ്പെടണം.
 2. Home treatment പ്രോത്സാഹിപ്പിക്കുകയും വീടുകളിൽ കഴിയാൻ ബുദ്ധിമുട്ടുള്ളവർക്കായി Quaratine സെന്റർ പോലെ Domiciliary Care Center തുടങ്ങുകയും വേണം. ഇതിലൂടെ ഒഞ ഉപയോഗം കുറക്കാൻ സാധിക്കും. Quarantine ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശ വകുപ്പിന് കൂടി വിഭജിച്ച് നൽകണം.
 3. പുതിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ എന്നിവ തുടങ്ങുമ്പോൾ അടുത്ത 6 മാസത്തേക്കെങ്കിലും താൽക്കാലിക നിയമനം വഴി HR ഉറപ്പ് വരുത്തണം. ഇവിടത്തെ ശുചീകരണം, ഭക്ഷണ, അടിസ്ഥാന സൗകര്യ ചുമതലകൾ തദ്ദേശഭരണ വകുപ്പിനാകണം. ഓരോ ജില്ലകളിലും നിശ്ചിത എണ്ണം CFLTC കൾ need base ൽ തുടങ്ങുകയും ഓരോ CFLTC യും capacity ഉപയോഗപ്പെടുത്തിയതിന് ശേഷം മാത്രം പുതിയ CFLTC കൾ തുടങ്ങുന്നുള്ളു എന്ന് ഉറപ്പു വരുത്തണം
  4) എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കോവിഡ് ചികിത്സക്ക് പ്രയോജനപ്പെടുത്തണം. അർഹതപ്പെട്ടവർക്ക് KASP പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പു വരുത്തണം.
 4. ലഭ്യമായ ബെഡുകളുടെ കണക്ക് കൃത്യമായി അറിയുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കുക.
 5. കോവിഡ് വാക്സിനേഷൻ വേഗത്തിൽ പരമാവധി പേരിലേക്ക് എത്തിക്കേണ്ടതുണ്ട്.
  മ)വാർഡ് തല സമിതികൾ വഴി ഓരോ വാർഡിലും വാക്സിനർഹരായവരെ രജിസ്റ്റർ ചെയ്യണം.
  യ) കൂടുതൽ mega camp കളും സംഘടിപ്പിക്കുക

ര) താലൂക് തലത്തിൽ വിസ്തീർണമനുസരിച്ച് dedicated vaccination centres രൂപീകരിക്കുക
റ) mobile vaccination unit കൾ രൂപീകരിക്കുക.
ല) വാക്സിനേഷൻ സെന്ററുകളുടെ വിവരവും ലഭ്യമായ വാക്സിന്റെ കാര്യം ജനങ്ങളെ മാധ്യമങ്ങളിലൂടെ അറിയിക്കുവാനുള്ള സംവിധാനം ഉണ്ടാവണം

ള) സ്വകാര്യ സ്ഥാപനങ്ങളിൽ service charge മാത്രം ഈടാക്കി vaccine സൗജന്യമാക്കുക
ഴ) വാക്സിൻ സ്വീകാര്യത വർദ്ധിപ്പിക്കാൻ പൊതു ജനങ്ങളിൽ അവബോധമുണ്ടാക്കുക
വാക്സിനേഷൻ വ്യാപിപ്പിക്കുന്നതിനായി കൂടുതൽ ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരെ Covid brigade ന്റെ കീഴിൽ നിയമിക്കുണം. ഫീൽഡ് തല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം മഴക്കാലപൂർവ്വപ്രതിരോധ പ്രവർത്തനങ്ങൾക്ക് ഭംഗമുണ്ടാവാതിരിക്കാൻ ഇത് ആവശ്യമാണ്.

 1. എല്ലാ തരം ആൾക്കൂട്ടങ്ങളും നിയമപരമായി തന്നെ നിയന്ത്രിക്കണം.
 2. ആരോഗ്യജീവനക്കാർക്കുള്ള നിർദ്ദേശങ്ങളും ,ഓർഡറുകളും ആരോഗ്യ വകുപ്പ് ഡയറക്ടർ തലത്തിൽ നിന്നു തന്നെ ഉണ്ടാവുകയും, അതു എല്ലാജില്ലകളിലും ഒരു പോലെ പ്രാവർത്തികമാക്കുകയും ചെയ്യണം. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെ പൊതുജനാരോഗ്യ സംബന്ധമായ വിഷയങ്ങളിലുള്ള ചർച്ചയിലും നയരൂപീകരണത്തിലും പരിഗണിക്കപ്പെടണം . കടുത്ത മാനസിക സമ്മർദ്ദത്തിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് പിന്തുണയേകുന്ന തരത്തിലുള്ള സമീപനമായിരിക്കണം അധികാരികളിൽ നിന്ന് ഉണ്ടാകേണ്ടത് എന്ന് സംഘടന ആവശ്യപ്പെടുന്നു.
 3. വൈറസിന്റെ ജനിതക ശ്രേണീകരണം, ഗവേഷണം തുടങ്ങിയവ നടത്തുകയും അവയുടെ ഫലം ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമാകുകയും വേണം.

English summery

KGMOA, an organization of government doctors, has written to the Chief Minister pointing out the impracticality and unscientific nature of the government-conducted mass examination.

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News