കേശവ് മഹാരാജിന് ഒമ്പത് വിക്കറ്റ്; ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി

0

പോര്‍ട്ട് എലിസബത്ത്: ബംഗ്ലാദേശിനെതിരെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. പോര്‍ട്ട് എലിസബത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 332 റണ്‍സിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 453 & 176/6 ഡി. ബംഗ്ലാദേശ് 217 & 80. ടെസ്റ്റിലൊന്നാകെ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജാണ് പ്ലയര്‍ ഓഫ് ദ മാച്ച്. പരമ്പരയിലെ താരവും മഹാരാജ് തന്നെയാണ്.

മൂന്നിന് 27 എന്ന നിലയിലാണ് ബംഗ്ലാദേശ് അവസാനദിനം ബാറ്റിംഗ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം തമീം ഇഖ്ബാല്‍ (13), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (7), മഹ്മുദുല്‍ ഹസന്‍ ജോയ് (0) എന്നിവരുടെ വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായിരുന്നു. ഇന്ന് 53 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായി. തമീമിന് പുറമെ ലിറ്റണ്‍ ദാസ് (27), മെഹ്ദി ഹസന്‍ (20) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മഹാരാജ് ഏഴ് വിക്കറ്റ് വീഴ്ത്തി. സിമോണ്‍ ഹാര്‍മര്‍ക്ക് മൂന്ന് വിക്കറ്റുണ്ട്.

രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക ഏഴിന് 176 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സരേല്‍ എര്‍വീ (41) കെയ്ല്‍ വെറെയ്‌നെയാണ് (പുറത്താവാതെ 39) എന്നിവരാണ് തിളങ്ങിയത്. ഡീന്‍ എല്‍ഗാര്‍ (26), കീഗന്‍ പീറ്റേഴ്‌സന്‍ (14), തെംബ ബവൂമ (30), റ്യാന്‍ റിക്കെള്‍ടണ്‍ (12), വിയാല്‍ മള്‍ഡര്‍ (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. തൈജുല്‍ ഇസ്ലാം മൂന്ന് വിക്കറ്റെടുത്തു. നേരത്തെ ആതിഥേയരുടെ 453നെതിരെ ബംഗ്ലാദേശ് 217ന് പുറത്തായിരുന്നു.

Leave a Reply