ചാന്‍സലറുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ്

0

തിരുവനന്തപുരം∙ ചാന്‍സലറുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതില്‍ പ്രോട്ടോക്കോളും നിയമവശവും ആലോചിച്ചിരുന്നു. രാഷ്ട്രപതി ആയതിനാൽ നിരവധി നിയമവ്യവസ്ഥകളുണ്ട്. അതിനാൽ കൂടുതൽ വ്യക്തത വേണ്ടതുണ്ട്.

വിഷയം സിൻഡിക്കറ്റ് അംഗങ്ങളോടെല്ലാം അനൗപചാരികമായി വിസി അറിയിച്ചു. സിൻഡിക്കറ്റ് വിളിക്കാൻ സമയക്രമുള്ളതിനാലാണ് അനൗപചാരികമായി അറിയിച്ചത്. ചാൻസലറും ൈവസ് ചാൻസലറും ഒരുമിച്ചു നിന്നാലെ സർവകലാശാല മുന്നോട്ടു പോകാൻ സാധിക്കൂ. വിസിയുടെ യോഗ്യതയില്‍ സിന്‍ഡിക്കറ്റിന് സംശയമില്ലെന്നും അടിയന്തരയോഗത്തിന് ശേഷം അംഗങ്ങൾ പ്രതികരിച്ചു.

Leave a Reply