Tuesday, July 27, 2021

മുഴുവൻ കടകളും തുറക്കണം എന്ന ആവശ്യത്തിൽ ഉറച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; പ്രതിനിധികൾ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും

Must Read

തിരുവനന്തപുരം: മുഴുവൻ കടകളും തുറക്കണം എന്ന ആവശ്യത്തിൽ ഉറച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.

വ്യാഴാഴ്ച മുതൽ എല്ലാ കടകളും തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം. സർക്കാരിന്റെ നിയന്ത്രണങ്ങൾക്കെതിരെ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കലക്ടറേറ്റുകൾക്ക് മുന്നിലും ഇന്ന് പ്രതിഷേധം നടത്താനും വ്യാപാരികൾ തീരുമാനിച്ചിട്ടുണ്ട്.

ശനിയും ഞായറും മാത്രം കടകൾ അടച്ചിട്ടതുകൊണ്ട് കോവിഡ് വ്യാപനം കുറയില്ലെന്ന വാദത്തിലാണ് വ്യാപാരികൾ. ഇടവേളകളില്ലാതെ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം എന്ന് സിപിഐഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ സർക്കാറിനെ സമ്മർദത്തിലാക്കാനുള്ള വ്യാപാരികളുടെ നീക്കത്തിനെതിരെ മുഖ്യമന്ത്രി ശക്തമായി പ്രതികരിച്ചിരുന്നു. കടകൾ തുറക്കുമെന്ന വ്യാപാരികളുടെ തീരുമാനത്തെ നേരിടേണ്ട രീതിയിൽ നേരിടുമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News