Thursday, December 2, 2021

കേരള കള്ള് വ്യവസായ വികസന ബോർഡ് ബില്ല് നിയമസഭ പാസാക്കി

Must Read

പരമ്പരാഗത കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനും, തൊഴിലും ക്ഷേമ പ്രവർത്തനങ്ങളും ഉറപ്പാക്കാനുമുള്ള നിർദ്ദേശങ്ങളടങ്ങിയ കേരള കള്ള് വ്യവസായ വികസന ബോർഡ് ബില്ല് നിയമസഭ പാസാക്കി.

കള്ളിൽനിന്നും മൂല്യവർധിത ഉല്പന്നങ്ങൾക്കായി സംരംഭങ്ങൾ സ്ഥാപിക്കുക, കള്ള് ഉല്പാദനത്തിനായി അത്യുല്പാദനശേഷിയുള്ള കേരവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുക, വിനോദ സഞ്ചാര മേഖലകളിൽ ആധുനിക കള്ള് ഷാപ്പ് സ്ഥാപിക്കുക തുടങ്ങിയവ ബോർഡിന്റെ ചുമതലയാകും. ബോർഡ് രൂപീകരണം സാധ്യമാക്കി ഫെബ്രുവരിയിൽ ഇറക്കിയ ഓർഡിനൻസിന് പകരമുള്ളതാണ് ബിൽ. എക്സൈസ് മന്ത്രിയ്ക്കു വേണ്ടി മന്ത്രി പി രാജീവ് ചർച്ചയ്ക്ക് മറുപടി നൽകി.

കർഷകർക്കും തൊഴിലാളികൾക്കും ഷാപ്പ് നടത്തിപ്പുകാർക്കും സഹായമാകുന്നതാണ് ബോർഡ് രൂപീകരണം.

ക്ഷേമനിധി അംഗങ്ങളായ കയർ തൊഴിലാളികളുടെയും സ്വയം തൊഴിൽ എടുക്കുന്നവരുടെയും അംശാദായവിഹിതം അഞ്ച് രൂപയിൽനിന്നും ഇരുപത് രൂപയാക്കുകയും, ക്ഷേമനിധി പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്യുന്നത് ലക്ഷ്യമിടുന്ന കേരള കയർ തൊഴിലാളി ക്ഷേമനിധി ഭേദഗതി ബില്ലും, മണ്ണിലെ ധാതുക്കളിൻമേലുള്ള ഉടമസ്ഥാവകാശം സംബന്ധിച്ച് സംസ്ഥാനത്ത് ഏകീകൃത നിയമം നടപ്പിലാക്കുന്നതിനായി കൊണ്ടുവന്ന ഓർഡിനൻസിന് പകരമുള്ള കേരള ധാതുക്കൾ (അവകാശങ്ങൾ നിക്ഷിപ്തമാക്കൽ) ബില്ലും സഭ ഏകകണ്ഠമായി അംഗീകരിച്ചു.

കെ ബാബു (നെന്മാറ), കെ ബാബു (തൃപ്പൂണിത്തുറ), തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News