കേരളം ഒന്നാമതാണ്; അങ്ങനെയാകാന്‍ യുപിയില്‍ നിന്ന് ബിജെപിയെ തുരത്തണം’; യോഗിക്ക് മറുപടിയുമായി യെച്ചൂരി

0

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് കേരളം പോലെ ആകാതിരിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

നീതി ആയോഗിന്റെ വികസന സൂചികയില്‍ കേരളം ഒന്നാമത് ആണെന്നും കേരളത്തെപ്പോലെയാകാന്‍ യുപി ബിജെപിയെ തുരത്തി ഓടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടര്‍മാര്‍ക്ക് പിഴവ് പറ്റിയാല്‍ ഉത്തര്‍പ്രദേശ്, കശ്മീരോ കേരളമോ ബംഗാളോ ആയി മാറും എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിദ്വേഷ പ്രസംഗം. യുപിയില്‍ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് യോഗിയുടെ വിവാദ പ്രസ്താവന.

ഭയരഹിതമായി ജീവിക്കാന്‍ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യണമെന്നും യോഗി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ് ബിജെപിയാണ് യോഗിയുടെ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാനത്ത് പല അദ്ഭുതങ്ങളും നടന്നുവെന്നും എന്തെങ്കിലും പിഴവ് നിങ്ങള്‍ക്കു സംഭവിച്ചാല്‍ ഈ അഞ്ചു വര്‍ഷത്തെ പ്രയത്‌നവും വൃഥാവിലാകുമെന്നും യോഗി പറഞ്ഞു.

‘എന്റെ അഞ്ചു വര്‍ഷത്തെ പരിശ്രമത്തിനുള്ള അനുഗ്രഹമാകും നിങ്ങളുടെ വോട്ട്. തീരുമാനമെടുക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ യുപി, കശ്മീരോ കേരളമോ ബംഗാളോ പോലെ ആയി മാറും. ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ പ്രതിബദ്ധതയോടെയും ആത്മാര്‍ഥതയോടെയുമാണ് പ്രവര്‍ത്തിച്ചത്. നിങ്ങള്‍ക്കത് കാണാനും അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്’ യോഗി പറഞ്ഞു.

Leave a Reply