Thursday, December 2, 2021

തമിഴ്നാട് തയ്യാറാക്കിയ റൂൾ കർവ്വ് സ്വീകാര്യമല്ലെന്ന് കേരളം

Must Read

ന്യൂഡൽഹി: മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയാക്കരുതെന്ന് കേരളം. തമിഴ്നാട് തയ്യാറാക്കിയ റൂൾ കർവ്വ് സ്വീകാര്യമല്ലെന്നും സുപ്രീം കോടതിയിൽ നിലപാടറിയിച്ചു.മുല്ലപെരിയാർ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേരളം നിലപാടറിയിച്ചത്.

ഉച്ചയ്ക്ക് രണ്ടുമണിക്ക് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് കേസിൽ വാദം കേൾക്കും. ജലനിരപ്പ് പരമാവധി 139 അടിയായി ക്രമീകരിക്കണമെന്നതാണ് കേരളത്തിൻ്റെ ആവശ്യം. നിലവിലെ റൂൾകർവ് 136 അടിയായി നിജപ്പെടുത്തണമെന്നും കേരളം ആവശ്യപ്പെടും. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് തെറ്റായ പ്രചാരണം നടക്കുകയാണെന്നും, അനാവശ്യ ഭീതി പരത്തുകയാണെന്നും തമിഴ്‌നാടിന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. കേസ് ദീപാവലി അവധിക്ക് ശേഷം പരിഗണിച്ചാല്‍ മതിയെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ നിര്‍ദേശം തള്ളിയ സുപ്രീംകോടതി, കേസ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് വീണ്ടും പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു.

അതേസമയം മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് റവന്യു മന്ത്രി കെ രാജൻ വ്യക്തമാക്കി. തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 20 റവന്യു ഉദ്യോഗസ്ഥന്മാർക്ക് 20 ക്യാമ്പുകളുടെ ചുമതലയും ഏല്പിച്ചിട്ടുണ്ട്. കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ ഉള്ളവർക്കും പ്രത്യേക ക്യാമ്പുകൾ സജ്ജമാണെന്നും മന്ത്രി കെ രാജൻ പറഞ്ഞു. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെയുള്ള അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ കർശന നിയമനടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുല്ലപ്പെരിയാർ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ ആവശ്യമായ ജാഗ്രത നടപടികൾ സ്വീകരിച്ചായിരിക്കും ഡാം തുറക്കുക മന്ത്രി മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സംബന്ധിച്ചുള്ള വാർത്ത സമ്മേളനത്തിൽ ഇന്നലെ പ്രതികരിച്ചിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ ചർച്ച ചെയ്യാൻ ഇടുക്കിയിലെ വിവിധ ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും ഡാം തുറക്കേണ്ടിവന്നാൽ അണക്കെട്ടിന്റെ പ്രദേശത്ത് വസിക്കുന്ന 883 കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വരുമെന്നും മന്ത്രി സമ്മേളനത്തിൽ പറഞ്ഞു.

മാറ്റിപാർപ്പിക്കാൻ വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. വള്ളക്കടവ് മുതൽ ഇടുക്കി ഡാം വരെ വെള്ളം ഒഴുകി പോകുന്ന സ്ഥലങ്ങളിൽ എല്ലാം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ അണക്കെട്ടിന്റെ 27 കിലോമീറ്റർ ദൂരപരിധിയിൽ ആവശ്യമെങ്കിൽ 20 ക്യാമ്പുകൾ തുറക്കുമെന്നും കെ രാജൻ പറഞ്ഞു. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടുമായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് പ്രതികരിക്കരുതെന്നും ഇവ തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെട്ടതായും ഒക്ടോബർ 31 വരെ സംസ്ഥാനത്ത് ഇടമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം അറിയിച്ചു.

അണക്കെട്ടിൽ നിന്നും പരമാവധി ജലം തമിഴ്‌നാട് കൊണ്ട് പോകണം എന്നും കേരളം ആവശ്യപ്പെട്ടുവെന്നും മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്ന് ഡാം തുറന്നാൽ ഇടുക്കി ഡാമിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി. ഇതേതുടർന്ന് ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ്പുറപ്പെടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തിരുന്നു. തമിഴ്നാട് കൊണ്ടുപോകേണ്ട വെള്ളത്തിന്റെ അളവ് 2300 ഘനയടിയായി തുടരുന്നു

‘ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ മുല്ലപ്പെരിയാർ ഡാം നാളെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ ഇന്ന് ക്യാമ്പിലേക്ക് മാറ്റും. മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് ജലവിഭവ മന്ത്രി റോഷി ആഗസ്റ്റിൽ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ വിഷയം സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുതാത്പര്യ ഹർജിയിൽ ഉച്ചയ്ക്ക് ശേഷം വാദം കേൾക്കും.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News