Wednesday, December 1, 2021

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷ തെരഞ്ഞെടുപ്പ്; നിലവിലുള്ള നേതൃത്വത്തിന് ഉജ്ജ്വല വിജയം

Must Read

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ 2021-23 പ്രവർത്തന വർഷത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന സമയം പൂർത്തിയായപ്പോൾ എല്ലാ ജില്ലകളിലും നിലവിലുള്ള നേതൃത്വം എതിരില്ലാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. അപൂർവ്വം യൂണിറ്റുകളിൽ മാത്രമാണ് മത്സരം നടക്കുന്നത്.

പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ എന്നീ പോലീസ് ജില്ലകളിലും, എട്ട് ബറ്റാലിയനുകളിലും, കേരള പോലീസ് അക്കാഡമിയിലും മുഴുവൻ സീറ്റുകളും എതിരില്ലാതെ നിലവിലുള്ള സംഘടനാ നേതൃത്വത്തെ പൂർണ്ണമായും എതിരില്ലാതെ തെരഞ്ഞെടുത്തു. മറ്റ് ജില്ലകളിൽ അപൂർവ്വം യൂണിറ്റുകളിൽ മാത്രമാണ് മത്സരം നടക്കുന്നത്.

നിലവിലുള്ള സംസ്ഥാന ഭാരവാഹികൾ എല്ലാം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്ത് തിരുവനന്തപുരം സിറ്റിയിൽ നിന്നും, സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ ബിജു കൊച്ചി സിറ്റിയിൽ നിന്നും, എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

മത്സരം ഉള്ള യൂണിറ്റുകളിൽ നവംബർ 12 ന് തെരഞ്ഞെടുപ്പ് നടക്കും. നവംബർ 19 ന് ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പും, ഡിസംബർ 2 ന് തിരുവനന്തപുരത്ത് വച്ച് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News