Sunday, March 7, 2021

ശബരിമലയിൽ ദർശനം നടത്തുന്ന പ്രതിദിന തീർത്ഥാടകരുടെ എണ്ണം 5000 ആയി വർദ്ധിപ്പിക്കണം; ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിയിൽ ഹർജി നൽകി

Must Read

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ്; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ...

കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ; പാർട്ടിക്കുള്ളിലെ പുതിയ വി.എസ്; പി.ജയരാജനെ ഒഴിവാക്കുന്നത് എന്തിന്

ക​ണ്ണൂ​ർ: കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ. പി ജയരാജന് ഇതിലും കൂടുതൽ ചേരുന്ന വിശേഷണം വേറെ ഇല്ല. പാ​ർ​ട്ടി​ക്കു​ള്ളി​ൽ മ​റ്റൊ​രു 'വി.​എ​സ്​' ഉ​യ​ി​രെ​ടു​ക്കു​ന്ന​ത്​ നേ​തൃ​ത്വം സ​മ്മ​തി​ക്കി​ല്ല. ആ...

സംസ്ഥാനസർക്കാരിലെ ഉന്നതരുടെ അസാന്മാർഗിക പ്രവൃത്തികളെക്കുറിച്ച് തനിക്കറിയാമെന്ന് സ്വപ്നാ സുരേഷിന്റെ മൊഴി

കൊച്ചി:സംസ്ഥാനസർക്കാരിലെ ഉന്നതരുടെ അസാന്മാർഗിക പ്രവൃത്തികളെക്കുറിച്ച് തനിക്കറിയാമെന്ന് സ്വർണം-ഡോളർക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ മൊഴി. മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയിലാണ് ഇതുള്ളത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ ഉന്നതരടക്കം ഇതിലുണ്ടെന്നാണ്...

ന്യൂഡൽഹി: ശബരിമലയിൽ ദർശനം നടത്തുന്ന പ്രതിദിന തീർത്ഥാടകരുടെ എണ്ണം 5000 ആയി വർദ്ധിപ്പിക്കണം എന്ന ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിയിൽ ഹർജി നൽകി. വസ്തുതാപരമായ കണക്കുകൾ പരിഗണിക്കാതെയാണ് ഹൈക്കോടതി തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉത്തരവിട്ടതെന്ന് കേരളം പ്രത്യേക അനുമതി ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ആരോഗ്യ, റവന്യു, ദേവസ്വം വകുപ്പുകളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ശബരിമലയിൽ ഇതിനോടകം തന്നെ പോലീസുകാരുൾപ്പടെ 250 ൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പലരും ദേവസ്വം ബോർഡ് ജീവനക്കാരും തീർത്ഥാടകരുമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബ്രിട്ടൺ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ജനിതക മാറ്റം വന്ന വൈറസ് അതിവേഗം വ്യാപിക്കുകയാണ്. കോവിഡ് വൈറസ് പൂർണ്ണമായും നിർമാർജനം ചെയ്തിട്ടില്ല. അതിനാൽ ആശങ്ക ഒഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യം ഹൈക്കോടതി കണക്കിലെടുത്തില്ലെന്നാണ് കേരളത്തിന്റെ ആരോപണം. ഹർജി അടിയന്തിരമായി പരിഗണിപ്പിക്കാനുളള ശ്രമം സംസ്ഥാന സർക്കാർ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്.

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 2000 പേരെയും, ശനി ഞായർ ദിവസങ്ങളിൽ മൂവായിരം പേരെയും ശബരിമലയിൽ പ്രവേശിപ്പിക്കാം എന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നത തല സമിതിയുടെ തീരുമാനം. ഈ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്.

ശബരിമലയിൽ പ്രതിദിനം 5000 പേർക്ക് പ്രവേശനം അനുവദിക്കണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് കേരള ഹൈക്കോടതിയിൽ ട്രാവൻകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട് കോടതിയലക്ഷ്യ നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ അയ്യായിരം പേർക്ക് ശബരിമലയിൽ പ്രവേശിക്കാനുള്ള രജിസ്ട്രേഷൻ കേരള പോലീസ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

English summary

Kerala petitions Supreme Court against increase in number of pilgrims visiting Sabarimala

Leave a Reply

Latest News

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ്; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ...

More News