കേന്ദ്രസർക്കാർ നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വൈദ്യുതി നിയമഭേദഗതിയെ എതിർത്ത് കേരളം.
വൻകിടക്കാർക്ക് വൻനിരക്കിൽ വൈദ്യുതി നൽകി അതിൽ നിന്നുള്ള ലാഭം ഉപയോഗിച്ച് പാവങ്ങൾക്കും കർഷകർക്കും കുറഞ്ഞനിരക്കിൽ വൈദ്യുതി നൽകുന്ന സംവിധാനമാണ് കേരളത്തിലുള്ളത്. പുതിയ നിയമം വരുന്നതോടെ ഇതിന് സാദ്ധ്യതയില്ലാതാകും.ഫലമായി ഗാർഹിക വൈദ്യുതി നിരക്ക് കുത്തനെ ഉയരും.
വൈദ്യുതി നിയമം ഭേദഗതി കരട് ബില്ല് കഴിഞ്ഞ ഫെബ്രുവരി 5ന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് അയച്ചിട്ടുണ്ട്. രാജ്യത്തെ വൈദ്യുതിമേഖലയെ ഗുരുതരമായി ബാധിക്കുന്ന നിരവധി നിർദ്ദേശങ്ങളാണ് നിയമ ഭേദഗതി ബില്ലിൽ ഉള്ളത്. ഫെഡറൽ ഭരണക്രമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് ഇത്തരമൊരു ബില്ല് മുന്നോട്ടുവയ്ക്കുന്നതിലൂടെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. അതിനാൽ ഈ നിയമഭേദഗതി നീക്കത്തിൽ നിന്നും പിൻമാറണമെന്നാണ് സംസ്ഥാന നിലപാട്. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കും.വൈദ്യുതി നിയമം ഭേദഗതി കരട് ബില്ലിലെ നിർദ്ദേശങ്ങൾ
കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ഏത് സ്വകാര്യ കമ്പനിക്കും ഏത് സംസ്ഥാനത്തും വൈദ്യുതി വിതരണം ഏറ്റെടുക്കാനാകും.
English summary
Kerala opposes the proposed amendment to the Electricity Act by the Central Government in the current Parliament session