Thursday, July 29, 2021

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട്’ ഓഫ് കമ്യൂണിക്കേഷനില്‍ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടിവി ജേര്‍ണലിസം പരീക്ഷാഫലം

Must Read

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട്’ ഓഫ് കമ്യൂണിക്കേഷനില്‍ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടിവി ജേര്‍ണലിസം 2019-20 ലെ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ജേര്‍ണലിസം & കമ്യൂണിക്കേഷനില്‍ 1000 ല്‍ 690 മാര്‍ക്ക് നേടിയ ആര്‍ വിദ്യ ഒന്നാം റാങ്കിന് അര്‍ഹത നേടി. 675 മാര്‍ക്ക് നേടി ടീന ജോയി രണ്ടാം റാങ്കും 674 മാര്‍ക്കോടെ അബിന്‍ വിന്‍സെന്റ് മൂന്നാം റാങ്കും നേടി. പരീക്ഷയെഴുതിയ 39 പേരില്‍ 14 പേര്‍ ഫസ്റ്റ് ക്ലാസിനും 23 പേര്‍ സെക്കന്റ് ക്ലാസിനുമര്‍ഹത നേടി. പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങില്‍ 1000 ല്‍ 864 മാര്‍ക്ക് നേടിയ ഗായത്രി ഗോപി ഒന്നാം റാങ്കിന് അര്‍ഹത നേടി. 831 മാര്‍ക്ക് നേടി മാര്‍ഗരറ്റ് ആന്റണി രണ്ടാം റാങ്കും 820 മാര്‍ക്കോടെ ഗോകുല്‍ കൃഷ്ണന്‍ മൂന്നാം റാങ്കും നേടി. പരീക്ഷയെഴുതിയ 24 പേരില്‍ 24 പേരും ഫസ്റ്റ് ക്ലാസിന് അര്‍ഹത നേടി. ടി.വി. ജേര്‍ണലിസത്തില്‍ 1000 ല്‍ 753 മാര്‍ക്കോടെ സീതാലക്ഷ്മി ആര്‍ നായര്‍ ഒന്നാം റാങ്കും 735 മാര്‍ക്കോടെ മുഹമ്മദ് റഹീസ് രണ്ടാം റാങ്കും നേടി. 731 മാര്‍ക്ക് നേടിയ മിഥുന്‍ പങ്കജനാണ് മൂന്നാം റാങ്ക്. പരീക്ഷയെഴുതിയ 35 പേരില്‍ 17 പേര്‍ ഫസ്റ്റ് ക്ലാസും 18 പേര്‍ സെക്കന്റ് ക്ലാസും നേടി. ജേര്‍ണലിസം വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ആര്‍ വിദ്യ ആലുവ ചെങ്ങമനാട് അത്തിക്കാട്ടു വീട്ടില്‍ പരേതനായ ടി എ രാജരാജ വര്‍മയുടെയും ബി സരളാദേവിയുടെയും മകളാണ്. ജേര്‍ണലിസം വിഭാഗത്തില്‍ രണ്ടാം റാങ്കു നേടിയ ടീന ജോയി കര്‍ഷകനായ തൃശൂര്‍ ചേലക്കര കിടങ്ങന്‍ വീട്ടില്‍ കെ ഐ ജോയിയുടെയും റീന ജോയിയുടെയും മകളാണ്. കൊല്ലം പരവൂര്‍ കോട്ടപ്പുറം തെക്കേമുണ്ടപ്ലാവിളയില്‍ കരാറുകാരനായ ജെ വിന്‍സെന്റിന്റെയും അധ്യാപികയായിരുന്ന പി സി ഡേയ്‌സിയുടെയും മകനാണ് ജേര്‍ണലിസം വിഭാഗത്തില്‍ മൂന്നാം റാങ്കു നേടിയ അബിന്‍ വിന്‍സെന്റ്. പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ഗായത്രി ഗോപി തൃശൂര്‍ മുത്രാത്തിക്കര കൊടിയത്തു വീട്ടില്‍ ഗോപി കെ.എസ്, ജയ ഗോപി ദമ്പതിമാരുടെ മകളാണ്. പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ രണ്ടാം റാങ്കു നേടിയ മാര്‍ഗരറ്റ് ആന്റണി എറണാകുളം തിരുവാങ്കുളം പുത്തന്‍പറമ്പില്‍ വീട്ടില്‍ ജി. ആന്റണിയുടേയും ശോഭന ആന്റണിയുടേയും മകളാണ്. പാലക്കാട് ചെറുപ്പുളശ്ശേരി രാഗശ്രീയില്‍ ഇ. ഉണ്ണികൃഷ്ണന്റേയും മീര ഉണ്ണികൃഷ്ണന്റേയും മകനാണ് പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ മൂന്നാം റാങ്കു നേടിയ ഗോകുല്‍ കൃഷ്ണന്‍ യു. ടെലിവിഷന്‍ ജേര്‍ണലിസത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സീതാലക്ഷ്മി ആര്‍ നായര്‍ കോതമംഗലം തൃക്കാരിയൂര്‍ കുടിയില്‍ വീട്ടില്‍ കെ.എന്‍. രാജഗോപാലന്റേയും സുഷമ രാജഗോപാലന്റേയും മകളാണ്. ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ തിരുവനന്തപുരം റിപ്പോര്‍ട്ടറാണ്. കൊല്ലം ഉമയനല്ലൂര്‍ ഫാത്തിമ മന്‍സില്‍ എ. ഷറഫുദ്ദീന്റെയും സിംല ഷറഫിന്റെയും മകനാണ് രണ്ടാം റാങ്ക് നേടിയ മുഹമ്മദ് റഹീസ് എസ്. മീഡിയ വണ്‍ ചാനലിലെ ട്രെയിനിബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റാണ് മുഹമ്മദ് റഹീസ്. ടി.വി.ജേര്‍ണലിസത്തില്‍ മൂന്നാം റാങ്ക് നേടിയ മിഥുന്‍ പങ്കജന്‍ ടി.പി എടവിലങ്ങ് തയ്യില്‍ വീട്ടില്‍ പങ്കജാക്ഷന്‍ ടി.കെ യുടേയും മായയുടെയും മകനാണ്. റിപ്പോര്‍ട്ടര്‍ ടിവിയില്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ആണ്.

Leave a Reply

Latest News

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ. കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ...

More News