Friday, November 27, 2020

സിദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്ന് ആവശ്യം; കേരള പത്രപ്രവര്‍ത്തക യൂണിയൻ നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

Must Read

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു....

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ്...

ദില്ലി: ഹാഥ്റസിലെ ബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയൻ നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ യുപി സര്‍ക്കാരിനോടും പൊലീസിനോടും മറുപടി നൽകാൻ കോടതി നിര്‍ദ്ദേശിച്ചിരുന്നു. സിദ്ദിഖ് കാപ്പനെ കാണാൻ അഭിഭാഷകനെ അനുവദിക്കുന്നില്ല, കുടുംബാംഗങ്ങളുമായി സംസാരിക്കാൻ അനുവദിക്കുന്നില്ല തുടങ്ങിയ വിഷയങ്ങൾ കൂടി പത്രപ്രവര്‍ത്തക യൂണിയൻ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

46 ദിവസമായി മഥുര ജയിലിൽ കഴിയുകയാണ് സിദ്ദിഖ് കാപ്പൻ. കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് ഹാഥ്റസിലേക്ക് മറ്റ് മൂന്ന് പേരുമായി യാത്രചെയ്യവേയാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. മധുരയിലെ മാന്ദ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ പിന്നീട് യുഎപിഎ, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകൾ ചുമത്തി. ഹാഥ്റസ് കൊലപാതകത്തെ തുടര്‍ന്ന് ജാതി സ്പര്‍ദ്ധ വളര്‍ത്തി കലാപം ഉണ്ടാക്കാൻ ചിലര്‍ ശ്രമിച്ചു എന്ന കേസ് കഴിഞ്ഞ മാസം നാലിനും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ഒന്നരമാസത്തോളമായി പൊലീസ് കസ്റ്റഡിയിലാണ് കാപ്പൻ. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് കെയുഡബ്ല്യുജെയ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നത്. New Delhi: Kerala journalist Siddique Kappan, who was arrested while covering a rape-murder case in Hathras, has been granted bail by a Kerala journalist.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ​ഗവർണർ ജ​ഗ്‍ദീപ് ധങ്കർ സ്വീകരിച്ചു. സംസ്ഥാന...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്. അതിർത്തിയിൽ...

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ്...

സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അനിശ്ചിതത്വത്തില്‍; മൊഴിയെടുക്കാന്‍ അനുമതി നല്‍കാതെ കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്....

More News