തിരുവനന്തപുരം ∙ അടുത്ത സീസൺ രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള സാധ്യതാ ടീമിനെ കേരളം പ്രഖ്യാപിച്ചു. കളിക്കളത്തിലേക്കു മടങ്ങിയെത്തിയ പേസ് ബോളർ എസ്. ശ്രീശാന്തും 28 അംഗ ടീമിലുണ്ട്. സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, ജലജ് സക്സേന, സച്ചിൻ ബേബി തുടങ്ങിയ പ്രധാന താരങ്ങൾക്കൊപ്പം കഴിഞ്ഞ സീസണിൽ ജൂനിയർ ക്രിക്കറ്റിൽ തിളങ്ങിയ വത്സൽ ഗോവിന്ദും ടീമിലുണ്ട്.
വ്യക്തിപരമായ അസൗകര്യം മൂലം ക്യാംപിൽ പങ്കെടുക്കാനാവാത്തതിനാൽ പേസർ ബേസിൽ തമ്പിയെ ഉൾപ്പെടുത്തിയിട്ടില്ല. ക്യാംപ് 30 മുതൽ ഫെബ്രുവരി 8 വരെ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കും. രഞ്ജി ട്രോഫി സംബന്ധിച്ച് ബിസിസിഐയുടെ അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ല.
English summary
Kerala has announced its squad for next season’s Ranji Trophy cricket