പരിശീലനത്തിനിടെ പരിക്കേറ്റ കേരള ക്രിക്കറ്റ് ടീം അംഗം ശ്രീശാന്തിന് 2022 രഞ്ജി ട്രോഫിയിൽ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും

0

പരിശീലനത്തിനിടെ പരിക്കേറ്റ കേരള ക്രിക്കറ്റ് ടീം അംഗം ശ്രീശാന്തിന് 2022 രഞ്ജി ട്രോഫിയിൽ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും. ആശുപത്രിയില്‍ കിടക്കുന്ന ചിത്രം ചൊവ്വാഴ്ച ശ്രീ തന്നെ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. താരത്തിന്‍റെ പരിക്ക് മാറാൻ സമയം എടുക്കും എന്നാണ് റിപ്പോർട്ടുകൾ.

ര​ഞ്ജി ട്രോ​ഫി​യി​ല്‍ ഗു​ജ​റാ​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന് മു​മ്പ് ന​ട​ന്ന പ​രി​ശീ​ല​ന സെ​ഷ​നി​ടെ പ​രി​ക്കേ​റ്റ താ​യും ന​ട​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും ശ്രീ​ശാ​ന്ത് ഫെ​ബ്രു​വ​രി 23-ന് ​സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​റി​യി ച്ചി​രു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ല്‍ ത​ന്നെ ഗു​ജ​റാ​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ശ്രീ ​ക​ളി​ച്ചി​രു​ന്നി​ല്ല.

കേ​ര​ള​ത്തി​ന്‍റെ ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ താ​ര​ത്തി​ന് ക​ളി​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്ന​ത് സം​ശ​യ​മാ​ണ്. അ​തേ​സ​മ​യം, ഈ ​വി​ഷ​യ​ത്തി​ല്‍ താ​ര​മോ കെ​സി​എ​യോ യാ​തൊ​രു പ്ര​തി​ക​ര​ണ​വും ന​ട​ത്തി​യി​ട്ടി​ല്ല.

Leave a Reply