Thursday, December 2, 2021

ഇടതു മുന്നണിയിൽ കോർപറേഷൻ, ബോർഡ് സ്ഥാനങ്ങൾ വീതം വയ്ക്കുന്നതിൽ കേരള കോണ്‍ഗ്രസ് -എമ്മിനു മുന്തിയ പരിഗണന കിട്ടിയതായി വിവരം

Must Read

കോട്ടയം: ഇടതു മുന്നണിയിൽ കോർപറേഷൻ, ബോർഡ് സ്ഥാനങ്ങൾ വീതം വയ്ക്കുന്നതിൽ കേരള കോണ്‍ഗ്രസ് -എമ്മിനു മുന്തിയ പരിഗണന കിട്ടിയതായി വിവരം. എകെജി സെന്‍ററിൽ ഇന്നലെ സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനുമായി നടത്തി ചർച്ചയിലാണ് കേരള കോണ്‍ഗ്രസിനു സുപ്രധാന കോർപറേഷനുകൾ നൽകാൻ ധാരണയായത്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ല​ഭി​ച്ചിരുന്ന കെഎ​സ്എ​ഫ്ഇ ഇത്തവണയും വേ​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് സി​പി​എ​മ്മി​നു മു​ന്പി​ൽ പ്രധാനമായും വ​ച്ചി​രി​ക്കു​ന്ന​ത്.

ഹൗ​സിം​ഗ് ബോ​ർ​ഡ്, കേ​ര​ള ഫീ​ഡ്സ് തു​ട​ങ്ങി​യ കോ​ർ​പ​റേ​ഷ​നു​ക​ളും കേരള കോൺഗ്രസ്-എമ്മിനു ല​ഭി​ച്ചേ​ക്കും. കാ​ർ​ഷി​ക​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൃ​ഷിവ​കു​പ്പി​നു കീ​ഴി​ലു​ള്ള കോ​ർ​പ​റേ​ഷ​നു​ക​ളി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചെ​ങ്കി​ലും കാ​ലാ​കാ​ല​ങ്ങ​ളാ​യി സി​പി​ഐ​യു​ടെ കൈ​ക​ക​ളി​ലാ​ണ് ഈ ​കോ​ർ​പ​റേ​ഷ​നു​ക​ൾ എ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ച​ർ​ച്ച വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് സി​പി​എം.

സി​പി​ഐ നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​ത്തി​ലെ​ത്താ​മെ​ന്നാ​ണ് സി​പി​എം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, ജോ​സ് കെ.​മാ​ണി, മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, ഡോ. ​എ​ൻ.​ജ​യ​രാ​ജ് എ​ന്നി​വ​രാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ചർച്ച എകെജി സെന്‍ററിൽ ഇന്നും തുടരും.

യുഡിഎഫിൽനിന്നു പിണങ്ങി എൽഡിഎഫ് പാളയത്തിലെത്തിയ കേരള കോൺഗ്രസ്-എമ്മിനെ കാര്യമായി പരിഗണിക്കുന്ന സമീപനമാണ് സിപിഎം തുടക്കം മുതൽ സ്വീകരിച്ചുവരുന്നത്. നിയമസഭാ സീറ്റ് ചർച്ചയിൽ മുതൽ ഇതു പ്രകടമായിരുന്നു.

മുന്നണിയിലെ തങ്ങളുടെ രണ്ടാം സ്ഥാനത്തിന് ഇളക്കം തട്ടുമോയെന്ന ആശങ്കയിൽ കേരള കോൺഗ്രസിന്‍റെ പല നേട്ടങ്ങളെയും ജാഗ്രതയോടെ സമീപിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന സമീപനമാണ് സിപിഐ പുലർത്തുന്നതെങ്കിലും സിപിഎമ്മിന്‍റെ ഉറച്ച പിന്തുണയാണ് മുന്നണിയിൽ ജോസ് കെ.മാണിക്കും കൂട്ടർക്കും ഗുണമായി മാറുന്നത്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News