കോട്ടയം: സോളാർ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം ചെയർമാൻ ജോസ് കെ. മാണി. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിൽ മുമ്പും ആരോപണം ഉയർന്നിരുന്നു. അന്ന് ഇതിനെല്ലാം മറുപടി നൽകിയെന്ന് മാത്രമല്ല, അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയിരുെന്നന്നും സോളാർ കേസ് സി.ബി.ഐക്ക് വിട്ട സർക്കാർ നടപടിയോട് പ്രതികരിക്കവേ ജോസ് കെ. മാണി പറഞ്ഞു. സർക്കാറിനുമുന്നിൽ പല പരാതികളും വരും. അത് അന്വേഷിക്കേണ്ടത് സർക്കാറിെൻറ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
English summary
Kerala Congress Jose faction chairman Jose K said the allegations related to the solar case were baseless. Mani