Monday, January 17, 2022

ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ ചെന്നൈയിൻ എഫ്സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

Must Read

ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ ചെന്നൈയിൻ എഫ്സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കൊന്പൻമാരുടെ ജയം.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ചെ​ന്നൈ​യെ ക​ട​ന്നാ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​ര​ളം ഒ​ൻ​പ​താം മി​നി​റ്റി​ൽ ത​ന്നെ ചെ​ന്നൈ​യ്ക്കുമേ​ൽ ആ​ധി​പ​ത്യം നേ​ടി. പെ​രേ​ര ഡ​യ​സി​ലൂ​ടെ കേ​ര​ളം ആ​ദ്യ ഗോ​ൾ നേ​ടി. പി​ന്നാ​ലെ 38-ാം മി​നി​റ്റി​ൽ ചെ​ന്നൈ​യി​നെ ഞെ​ട്ടി​ച്ച് ബ്ലാ​സ്റ്റേ​ഴ്സ് വീ​ണ്ടും ലീ​ഡു​യ​ർ​ത്തി. മ​ല​യാ​ളി താ​രം അ​ബ്ദു​ൾ സ​ഹ​ൽ സ​മ​ദാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നു​വേ​ണ്ടി വ​ല​കു​ലു​ക്കി​യ​ത്.

ര​ണ്ടാം പ​കു​തി​യി​ൽ ര​ണ്ട് മാ​റ്റ​ങ്ങ​ൾ ചെ​ന്നൈ​യി​ൻ കൊ​ണ്ടു​വ​ന്നു. എ​ങ്കി​ലും കേ​ര​ള​ത്തി​ന്‍റെ മു​ന്നേ​റ്റം ത​ട​യാ​ൻ ചെ​ന്നൈ​യ്ക്കാ​യി​ല്ല. 79-ാം മി​നി​റ്റി​ൽ ചെ​ന്നൈ​യെ ത​ക​ർ​ത്തു​കൊ​ണ്ട് ബ്ലാ​സ്റ്റേ​ഴ്സ് മൂ​ന്നാം ഗോ​ള​ടി​ച്ചു.​അ​ഡ്രി​യാ​ൻ ലൂ​ണ​യാ​ണ് ഇ​ത്ത​വ​ണ വ​ല​കു​ലു​ക്കി​യ​ത്.

ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യി ആ​റു ​മ​ത്സ​ര​ങ്ങ​ൾ തോ​ൽ​വി അ​റി​യാ​തെ പൂ​ർ​ത്തി​യാ​ക്കാ​ൻ ബ്ലാ​സ്റ്റേ​ഴ്സി​ന് സാ​ധി​ച്ചു. ഈ ​വി​ജ​യ​ത്തോ​ടെ ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 12 പോ​യി​ന്‍റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. തോ​ൽ​വി​യോ​ടെ ചെ​ന്നൈ​യി​ൻ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ആ​റാം സ്ഥാ​ന​ത്തേ​ക്ക് വീ​ണു.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News