Saturday, May 15, 2021

ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം; ഹൈദരാബാദ് എഫ്.സിയെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്

Must Read

പനാജി: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. ഹൈദരാബാദ് എഫ്.സിയെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. 29ാം മിനിറ്റിൽ അബ്ദുൽ ഹക്കുവാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയത്.

ഈ സീസണിൽ ആദ്യമായി ആദ്യ ഇലവനിൽ സ്ഥാനം നേടിയ ഹക്കു ഉജ്വലമായ ഒരു ഹെഡ്ഡറിലൂടെയാണ് ടീമിനെ മുന്നിലെത്തിച്ചത്. റെയേറയെടുത്ത കോർണർ കിക്കാണ് ഗോളിന് വഴിയൊരുക്കിയത്. 88ാം മിനിറ്റിൽ ആസ്ട്രേലിയൻ താരം ജോർദാൻ മറെയാണ് രണ്ടാം ഗോൾ നേടിയത്. ഏഴ് മത്സരങ്ങളിൽനിന്ന് ആറ് പോയേന്‍റാടെ ഒമ്പതാം സ്ഥാനത്താണ് നിലവിൽ കേരളം. 

English summary

Kerala Blasters’ first win in ISL. The Blasters thrashed Hyderabad FC by two unanswered goals

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News