Wednesday, December 1, 2021

പ്രൈമറി സ്‌കൂളുകളിലെ പ്രഥമാധ്യാപക തസ്തികകളിലേക്ക് താത്കാലിക സ്ഥാനക്കയറ്റം നൽകിയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു

Must Read

പ്രൈമറി സ്‌കൂളുകളിലെ പ്രഥമാധ്യാപക തസ്തികകളിലേക്ക് താത്കാലിക സ്ഥാനക്കയറ്റം നൽകിയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. പൂക്കിപ്പറമ്പ് വാളക്കുളം സ്വദേശി അനിൽകുമാർ രഘുപുറം നൽകിയ പരാതിയിലാണ് നടപടി. ചൊവ്വാഴ്‌ചയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രൈമറി സ്‌കൂളുകളിലേക്ക് താത്കാലിക പ്രഥമാധ്യാപക നിയമനം നടത്താൻ ജില്ലാ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി 204 എൽ.പി. സ്‌കൂളുകളിലേക്ക് താത്കാലിക പ്രഥമാധ്യാപകരെ നിയോഗിച്ച് ഡി.ഡി.ഇ. ഉത്തരവിറക്കി.

2011-ലെ വിദ്യാഭ്യാസവകുപ്പ് പ്രത്യേക നിയമപ്രകാരം പ്രൈമറി പ്രഥമാധ്യാപക തസ്തികയ്ക്കായി 12 വർഷത്തെ സർവീസും യോഗ്യതാപരീക്ഷ വിജയിക്കുകയും വെണം. എന്നാൽ ഡി.ഡി.ഇ. ഇറക്കിയ ഉത്തരവിൽ 204 പേരിൽ 97 പേർ യോഗ്യതാപരീക്ഷ വിജയിക്കാത്തവരാണ്.

ഈ വിഷയം ചൂണ്ടിക്കാണിച്ചാണ് അനിൽകുമാർ രഘുപുറം ട്രിബ്യൂണലിനെ സമീപിച്ചത്. ട്രിബ്യൂണൽ ഡി.ഡി.ഇ.യുടെ ഉത്തരവ് മൂന്നാഴ്‌ചത്തേക്കു മരവിപ്പിച്ചു. 

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News