തിരുവനന്തപുരം: ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടേയും പലവ്യജ്ഞനങ്ങളുടേയും കിറ്റിൽ 16 ഇനങ്ങൾ. 87 ലക്ഷം കുടുംബങ്ങൾക്ക് കിറ്റ് നൽകാൻ 800 കോടിരൂപ ചെലവു വരുമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഏപ്രിൽ മാസത്തിൽ ഘട്ടംഘട്ടമായി കിറ്റുകൾ വിതരണം ചെയ്യുമെന്ന് സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു.
റേഷൻ കടകൾ വഴി വിതരണം ചെയ്യാനാണു നിലവിൽ ആലോചിക്കുന്നത്. അല്ലെങ്കിൽ സന്നദ്ധ സേന വഴി വീടുകളിലെത്തിക്കും. കിറ്റുകൾ വേണ്ടാത്തവർക്ക് അറിയിക്കാൻ പ്രത്യേക നമ്പർ ഏർപ്പെടുത്തും.
കിറ്റിൽ ഉൾപ്പെടുത്തുന്ന സാധനങ്ങൾ
സൺഫ്ലവർ ഓയിൽ–1കിലോ
ഉപ്പ്–1കിലോവെളിച്ചെണ്ണ–അര കിലോ
ആട്ട–2 കിലോ
റവ–1 കിലോ
ചെറുപയർ–1 കിലോ
കടല–1 കിലോ
സാമ്പാർ പരിപ്പ്–കാൽ കിലോ
കടുക്–100 ഗ്രാം
ഉലുവ–100 ഗ്രാം
മല്ലി–100 ഗ്രാം
സോപ്പ്–അലക്ക് സോപ്പ് ഉൾപ്പെടെ 2
ഉഴുന്ന്–1 കിലോ
മുളക് പൊടി–100 ഗ്രാം
പഞ്ചസാര–1 കിലോ
തേയില–250 ഗ്രാം