കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെബി ഗണേഷ്കുമാര് എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ ബേക്കല്‍ പൊലീസ് ആണു പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിനു അറസ്റ്റിലായ ഗണേഷ്കുമാറിന്റെ സഹായി കോട്ടാത്തല പ്രദീപ്കുമാറിന്റെ വീട്ടിലും റെയ്ഡ് നടന്നു.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി ബി.പ്രദീപ് കുമാര്‍ കോട്ടാത്തലയെ കഴിഞ്ഞ 24ന് കാസര്‍കോട് ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ബേക്കല്‍ സ്വദേശി വിപിന്‍ ലാലിനെ ബന്ധുവഴിയും ഫോണ്‍ വിളിച്ചും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കത്തുകളയച്ചു ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലായിരുന്നു അറസ്റ്റ്. പ്രദീപിന് ഉപാധികളോടെ ഹൊസ്ദുര്‍ഗ് മജിസ്ടേറ്റ് കോടതി ഇന്ന് ജാമ്യം അനുവദിച്ചു.
English summary
KB Ganesh Kumar MLA’s house raided in Pathanapuram