Sunday, September 20, 2020

പത്തൊന്‍പതുകാരി കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ രക്തം വാര്‍ന്ന് മരിച്ച സംഭവത്തിലെ പ്രതി ഗോകുല്‍ ലഹരി മരുന്ന് കാരിയറായിരുന്നുവെന്ന് പൊലീസ്

Must Read

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക്...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ്...

കൊച്ചി : ആലപ്പുഴ എഴുപുന്ന സ്വദേശിനിയായ പത്തൊന്‍പതുകാരി കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ രക്തം വാര്‍ന്ന് മരിച്ച സംഭവത്തിലെ പ്രതി എടവനക്കാട് സ്വദേശി കാവുങ്കല്‍ ഗോകുല്‍ ലഹരി മരുന്ന് കാരിയറായിരുന്നുവെന്ന് പൊലീസ്. ഇതുവഴി കിട്ടുന്ന പണം ഉപയോഗിച്ച് കൂടുതല്‍ ലഹരി ഉപയോഗിക്കുന്നതായിരുന്നു പതിവ്. സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിച്ച് മുമ്പും ഇയാള്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

രണ്ടു വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഞാറയ്ക്കല്‍ സ്വദേശിനിയെയും ഇയാള്‍ എറണാകുളത്ത് ഹോട്ടലില്‍ എത്തിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു. വീട്ടുകാര്‍ അറിഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കുകയും ഇയാളെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. വാട്‌സാപ്പിലും മറ്റും പെണ്‍കുട്ടികള്‍ക്ക് മെസേജും അശ്ലീല സന്ദേശങ്ങളും അയയ്ക്കുന്നതും പതിവായിരുന്നു.

പരിചയമുള്ള സമീപ വീടുകളിലെ യുവതികളായിരുന്നു മിക്കപ്പോഴും ഇയാളുടെ ഇര. ഇയാള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നു വിവാഹം ചെയ്ത പെണ്‍കുട്ടി ഇതു ചോദ്യം ചെയ്തതോടെ വഴക്കായി. നാലുമാസത്തിനകം ബന്ധം വേര്‍പിരിയുകയും ചെയ്തു. അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പലപ്രാവശ്യം ഇയാളെ കൈകാര്യം ചെയ്തിട്ടുണ്ട്.

പുതിയ പെണ്‍ സൗഹൃദങ്ങള്‍ക്കായി ഇയാള്‍ ഫെയ്‌സ്ബുക്കിനെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. ഇത്തരത്തില്‍ ഫെയ്‌സ്ബുക്കിലൂടെയാണ് എഴുപുന്ന സ്വദേശിനിയായ പെണ്‍കുട്ടിയെ ഒരു മാസം മുമ്പ് പരിചയപ്പെടുന്നത്. പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി മാതാപിതാക്കള്‍ വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടി ഇയാളെ വിളിച്ചിരുന്നത്. ഇയാളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് യുവതി ബാങ്ക് ജോലിക്കുള്ള അഭിമുഖത്തിന് എന്നു പറഞ്ഞ് വീടു വിട്ടിറങ്ങുന്നത്.

ജോലിക്ക് പോകേണ്ടെന്നും പ്ലസ്ടുവിന് തോറ്റ വിഷയം എഴുതി എടുക്കാനും വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങാതെ വഴക്കു പിടിച്ചാണ് പെണ്‍കുട്ടി അഭിമുഖത്തിന് എന്ന പേരില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത് എന്ന് വീട്ടുകാര്‍ പറഞ്ഞു. അഭിമുഖത്തിന് പോകേണ്ടെന്ന് പിതാവ് പറഞ്ഞിട്ടും കരഞ്ഞ് വഴക്കു പിടിച്ചു പോകുകയായിരുന്നു. ലോഡ്ജില്‍ പെണ്‍കുട്ടിയുമായുള്ള ശാരീരിക ബന്ധത്തിനിടെ രക്തസ്രാവമുണ്ടായി. എന്നാല്‍ ഉടന്‍ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ മടിച്ചതോടെ ബോധം നഷ്ടപ്പെട്ടു.

പിന്നീട് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പൊലീസിനോട് പറഞ്ഞു. അതിനിടെ പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് വ്യക്തമായതോടെ ഇയാള്‍ ആശുപത്രി കാഷ്വാലിറ്റിയില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പൊലീസ് എത്തി ഇയാളുടെ വിവരങ്ങള്‍ കണ്ടെത്തി പിടികൂടുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

English summary

Kavungal Gokul, a resident of Edavanakkad, was a drug carrier, police said. It was common practice to use more intoxicants with the money earned through this. Investigators said he had previously sexually abused the girl through social media.

Leave a Reply

Latest News

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക് വിടുന്നില്ല.ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടായ മാട്ടുപെട്ടിയില്‍...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്ക് വൈദ്യുതി-...

മന്ത്രി ഇ. പി ജയരാജനും ഭാര്യ ഇന്ദിരയും കോവിഡ് മുക്തരായി

ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും ഭാ​ര്യ ഇ​ന്ദി​ര​യും രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​രു​വ​രോ​ടും ഏ​ഴ് ദി​വ​സം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ല്‍ തു​ട​രാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദ്ദേ​ശി​ച്ചു. സെ​പ്റ്റം​ബ​ര്‍ 11നാ​ണ് മ​ന്ത്രി​ക്കും ഭാ​ര്യ​യ്ക്കും...

ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഉളുപ്പുണ്ടോ? സൈബർ അക്രമത്തിന് ഇരയായി ഇന്ദ്രജിത്തിന്റെ മകളും

  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന . ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ഇപ്പോള്‍ സാബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് താരം. അടുത്തിടെ താരപുത്രിയുടെ വസ്ത്രത്തിന് നേരെയായിരുന്നു വിമര്‍ശനം. ഓഫ് ഷോള്‍ഡര്‍ ക്രോപ്...

More News