Thursday, January 27, 2022

‘ന്യൂ ഇയര്‍ വര്‍ക്കൗട്ട്’; വിവാഹശേഷം ആദ്യമായി വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച് കത്രീന

Must Read

ബോളിവുഡ് താരം കത്രീന കൈഫും, നടൻ വിക്കി കൗശലും തമ്മിലുള്ള വിവാഹവും വിവാഹ ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വരെ നിറഞ്ഞ് നിന്നതെങ്കിൽ, ഇപ്പോൾ കത്രീനയുടെ വര്‍ക്കൗട്ട് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബോളിവുഡ് താരങ്ങളാണ് ഫിറ്റ്‌നസ് ഗോളുകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കാറ്. നടന്മാര്‍ മാത്രമല്ല, നടിമാരും ഒരുപോലെ വര്‍ക്കൗട്ടിനും ഡയറ്റിനും പ്രാധാന്യം നല്‍കുന്നവരാണ്.

തന്റെ പരിശീലകയായ യാസ്മിന്‍ കറാച്ചിവാലയ്‌ക്കൊപ്പമാണ് കത്രീന വര്‍ക്കൗട്ട് ചെയ്യുന്നത്. ആബ്‌സിന് വേണ്ടിയുള്ള വര്‍ക്കൗട്ടാണ് വീഡിയോയില്‍ കത്രീന പ്രധാനമായും ചെയ്യുന്നത്. ‘ന്യൂ ഇയര്‍ വര്‍ക്കൗട്ട്’ എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാം പേജില്‍ കത്രീന പങ്കുവച്ച വീഡിയോയ്ക്ക് ആരാധകരെല്ലാം കമന്റുകളുമായി പ്രതികരണമറിയിക്കുകയാണ്.

ബോളിവുഡ് താരം വിക്കി കൗശലുമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കത്രീനയുടെ വിവാഹം നടന്നത്. രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഒരു ആഡംബര റിസോര്‍ട്ടില്‍ വച്ച് വളരെ സ്വകാര്യമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹത്തിന് ശേഷം വൈകാതെ തന്നെ രണ്ട് പേരും സിനിമാത്തിരക്കുകളിലേക്ക് കടക്കുകയും ചെയ്തു. ഇതും ഇരുവരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ വ്യക്തമാണ്. വര്‍ക്കൗട്ടിനും ഡയറ്റിനും ഏറെ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് വിക്കി കൗശലും.

‘സര്‍ദാര്‍ ഉദ്ദം’ ആണ് വിക്കിയുടെതായി പുറത്തുവന്ന അവസാന ചിത്രം. ഈ ചിത്രത്തില്‍ ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു വിക്കി. സല്‍മാന്‍ ഖാനൊപ്പം ‘ടൈഗര്‍-3’ ആണ് കത്രീനയുടെ അടുത്ത പ്രോജക്ട്.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News