കേരള സംസ്‌ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ്‌ കെ.എന്‍ 421 മറയൂര്‍ സ്വദേശിക്ക്‌

0

മറയൂര്‍: കേരള സംസ്‌ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ്‌ കെ.എന്‍ 421 മറയൂര്‍ സ്വദേശിക്ക്‌. ഒന്നാം സമ്മാനമായ എണ്‍പത്‌ ലക്ഷം രൂപ മറയൂര്‍ സ്‌റ്റാന്റിലെ ഓട്ടോ ൈഡ്രവറും ഗ്രാമം സ്വദേശിയുമായ മഹാദേവനാ(53)ണ്‌ ലഭിച്ചത്‌.
ഓട്ടോ സ്‌റ്റാന്‍ഡിന്‌ എതിര്‍വശമുള്ള ബാലാജി ലക്കി സെന്ററില്‍നിന്ന്‌ ഇന്നലെ വാങ്ങിയ പി.പി. 874217 ടിക്കറ്റിനാണ്‌ ഒന്നാം സമ്മാനം ലഭിച്ചത്‌. സ്‌ഥിരമായി ലോട്ടറി ടിക്കറ്റെടുക്കാറുള്ള മഹാദേവന്‌ ചെറിയ തുകകളാണ്‌ ഇതുവരെ ലഭിച്ചിട്ടുള്ളത്‌. ആദ്യമായാണ്‌ ഒന്നാം സമ്മാനം ലഭിക്കുന്നത്‌. സമ്മാനാര്‍ഹമായ ടിക്കറ്റ്‌ മറയൂര്‍ സര്‍വീസ്‌ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചതായി മഹാദേവന്‍ പറഞ്ഞു. സമ്മാനമായി ലഭിക്കുന്ന തുകയില്‍നിന്ന്‌ ചെറിയൊരംശം മറയൂര്‍ ഗ്രാമത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ദേവി ക്ഷേത്രത്തിന്റെ പണിക്കും സുഹൃത്തും ബന്ധുവുമായ അരുണഗിരിയുടെ വിവാഹത്തിനും സഹായിക്കുമെന്നും ബാക്കിയുള്ള തുക ബാധ്യത തീര്‍ക്കുവാനും ഏക മകന്റെ പഠനത്തിനും ചെലവഴിക്കുമെന്നും മഹാദേവന്‍ പറഞ്ഞു. ഭാര്യ: ലത മഹാദേവന്‍. മകന്‍: ചന്ദ്രു (കോയമ്പത്തൂരില്‍ സഹകരണ മാനേജ്‌മെന്റ്‌ വിദ്യാര്‍ഥി).

LEAVE A REPLY

Please enter your comment!
Please enter your name here