Sunday, October 17, 2021

യുവാവിനെ ആളുമാറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പത്തംഗ അക്രമി സംഘത്തിലെ 9 പേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു

Must Read

യുവാവിനെ ആളുമാറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പത്തംഗ അക്രമി സംഘത്തിലെ 9 പേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ടൗണിൽ എസ്ബിഎം ഹോസ്പിറ്റലിനു എതിർവശത്താണ് അക്രമം നടത്തിയത്. കുലശേഖരപുരം കനോസ സ്കൂളിനു സമീപം മെഹ്റാം മൻസിലിൽ ബിലാലിനെ (26) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ബിലാലിന്റെ തലയിലും നെഞ്ചിലും കാലിലും കുത്തേറ്റു.

കരുനാഗപ്പള്ളി കോഴിക്കോട് പുതുക്കാട്ട് വടക്കതിൽ അസ്‍‌ലം (24), കോഴിക്കോട് പീടികയിൽ വീട്ടിൽ സുഹൈൽ (23), മരുതൂർകുളങ്ങര തെക്ക് കോട്ടതറയിൽ ഹിലാൽ (21), മരുതൂർകുളങ്ങര തെക്ക് കണിയാമ്പറമ്പിൽ മുഹമ്മദ് ഉനൈസ് (21), മരുതൂർകുളങ്ങര തെക്ക് മാൻനിന്ന വടക്കതിൽ അൽത്താഫ് (21), കോഴിക്കോട് തട്ടേത്ത് വീട്ടിൽ രാഹുൽ (20), അഖിൽ(23), മരുതൂർകുളങ്ങര തെക്ക് പുതുമംഗലത്ത് വീട്ടിൽ അരുൺ (19), മരുതൂർകുളങ്ങര തെക്ക് കന്നേലിൽ വീട്ടിൽ അഖിൽ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

രണ്ടാം പ്രതിയായ സുഹൈലിന്റെ കാമുകിയെ ഫോൺ ചെയ്തതിനു കരുനാഗപ്പള്ളി പുള്ളിമാൻ ജംക്‌ഷൻ സ്വദേശിയെ ആക്രമിക്കാനായിരുന്നു പദ്ധതി. സുഹൈലും സംഘവും വഴിയിൽ കഠാര, ക്രിക്കറ്റ് സ്റ്റംപ്, ഇരുമ്പ് പൈപ്പ് എന്നിവയുമായി കാത്തുനിൽക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ബിലാൽ സുഹൃത്തുക്കളായ അഫ്സൽ , അലി എന്നിവരുമായി ടൗണിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു തിരിച്ചു പോകവെ ആളുമാറിയാണ് അക്രമി സംഘം ബൈക്ക് തടഞ്ഞു നിർത്തി ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തേറ്റ ബിലാൽ ബോധരഹിതനായി വീണു. സുഹൃത്തുക്കളെയും സംഘം ആക്രമിച്ചു പരുക്കേൽപ്പിച്ചു. റോഡിൽ ചോരയിൽ കുളിച്ചു കിടന്ന ബിലാലിനെ പൊലീസ് കൺട്രോൾ റൂം വാഹനത്തിലാണു താലൂക്ക് ആശുപത്രിയിലും അവിടെ നിന്നു കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയത്. മാരകമായി പരുക്കേറ്റ ബിലാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കൊല്ലം സിറ്റി ജില്ലാ പൊലീസ് മേധാവി ടി. നാരായണനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസിപി ഷൈനു തോമസ്, സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ ജി.ഗോപകുമാർ, എസ്ഐമാരായ ജയശങ്കർ, വിനോദ്, ധന്യ, അലോഷ്യസ് അലക്സാണ്ടർ, ജിഎസ്ഐ രാജേന്ദ്രൻ, എഎസ്ഐമാരായ ഷാജിമോൻ, ശ്രീകുമാർ, നന്ദകുമാർ, സിപിഒ മാരായ ശ്രീകാന്ത്, ശ്രീജിത്ത്, അരുൺ എന്നിവരാണു പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്. പിടിയിലായ ഹിലാൽ നേരത്തെ മോഷണക്കേസിലും അടിപിടിക്കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു. റിമാൻഡ് ചെയ്തു

Leave a Reply

Latest News

രാജ്യാന്തര ഫുട്ബോൾ ഗോൾ വേട്ടയിൽ ഇന്ത്യയുടെ സുനിൽ ഛേത്രി സൂപ്പർ താരം ലയണൽ മെസിക്ക് (80 ഗോൾ) ഒപ്പം

മാലി: രാജ്യാന്തര ഫുട്ബോൾ ഗോൾ വേട്ടയിൽ ഇന്ത്യയുടെ സുനിൽ ഛേത്രി സൂപ്പർ താരം ലയണൽ മെസിക്ക് (80 ഗോൾ) ഒപ്പം. ഇന്ത്യ സാഫ് കപ്പ് കിരീടം...

More News