Sunday, November 28, 2021

കരുനാഗപ്പള്ളിയില്‍ വയോധിക തീപ്പൊള്ളലേറ്റു മരിച്ചത് കൊലപാതകമെന്ന് പോലീസ്

Must Read

കൊല്ലം: കരുനാഗപ്പള്ളിയില്‍ വയോധിക തീപ്പൊള്ളലേറ്റു മരിച്ചത് കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ മരുമകള്‍ അറസ്റ്റിലായി. കുലശേഖരപുരം സ്വദേശിനി നളിനാക്ഷി(86)യാണ് കഴിഞ്ഞ ദിവസം മരിച്ചത്.

നളിനാ​ക്ഷി ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ല്‍ നാ​ട്ടു​കാ​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ല്‍ ത​ല​യ്ക്ക് മു​റി​വേ​റ്റ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. ന​ളി​നാ​ക്ഷി​യും രാ​ധാ​മ​ണി​യും സ്ഥി​ര​മാ​യി വ​ഴ​ക്കി​ടു​മാ​യി​രു​ന്നു. ന​ളി​നാ​ക്ഷി​യെ ത​ല​യ്ക്ക​ടി​ച്ച് ബോ​ധം കെ​ടു​ത്തി​യ​തി​നു ശേ​ഷം മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ രാ​ധാ​മ​ണി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News